city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kia Cars | ഓട്ടോ എക്സ്പോയില്‍ കിയ ഒന്നല്ല, 10 കാറുകള്‍ പ്രദര്‍ശിപ്പിക്കും! ആകാംക്ഷയോടെ വാഹന പ്രേമികള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) വരാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ കമ്പനി 10 കാറുകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പല സെഗ്മെന്റുകളില്‍ നിന്നുള്ള കാറുകളും ഉണ്ടായിരിക്കും. പ്രദര്‍ശിപ്പിക്കുന്ന കാറുകളില്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് കാര്‍ ദേവി9 (EV9) ഉള്‍പ്പെടും. ഇതിന് പുറമെ എംപിവി കാര്‍ണിവലിന്റെ പുതിയ പതിപ്പും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.
            
Kia Cars | ഓട്ടോ എക്സ്പോയില്‍ കിയ ഒന്നല്ല, 10 കാറുകള്‍ പ്രദര്‍ശിപ്പിക്കും! ആകാംക്ഷയോടെ വാഹന പ്രേമികള്‍

എസ്യുവിയായി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ സെല്‍റ്റോസിന്റെ പുതിയ പതിപ്പും പ്രദര്‍ശിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പുതിയ ഏഴ് സീറ്റര്‍ എസ്യുവി സോറന്റോയും എക്സ്പോയില്‍ കമ്പനി അവതരിപ്പിക്കും. ഇതിനെല്ലാം പുറമെ ഇന്ത്യയില്‍ ആദ്യമായി ആര്‍വിയും കമ്പനി പ്രദര്‍ശിപ്പിക്കും. എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്ന റീ-ക്രിയേഷന്‍ വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കാര്‍ നിര്‍മാതാവ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ അനുഭവം നല്‍കാന്‍ തങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് കിയ ഇന്ത്യയുടെ എംഡിയും സിഇഒയുമായ തായ് ജിന്‍ പറഞ്ഞു. ഞങ്ങള്‍ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേവലം നാല് വര്‍ഷം കൊണ്ട് പലര്‍ക്കും പ്രചോദനമായി. ഇന്ത്യയില്‍ ലഭിച്ച സ്നേഹവും പിന്തുണയും അതിശയകരമാണ്. ഓട്ടോ എക്സ്പോ സന്ദര്‍ശിക്കുന്ന ആളുകളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ അഞ്ച് കാറുകളാണ് കമ്പനി വില്‍ക്കുന്നത്. സോനെറ്റ്, കാരന്‍സ്, സെല്‍റ്റോസ്, കാര്‍ണിവല്‍, ഇവി6 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ നിലവിലുള്ള കാറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സിഎന്‍ജിയും ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords:  Auto-Expo, National, New Delhi, India, Car, Business, Technology, Top-Headlines, Kia To Display 10 Cars At 2023 Auto Expo.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia