Political Battle | 'വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാന്‍ നടി ഖുഷ്ബുവിനെ രംഗത്തിറക്കി ബിജെപി'
● നാല് വര്‍ഷം മുമ്പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്
● നിലവില്‍ ബിജെപി തമിഴ് നാട് ഘടകത്തിന്റെ ഭാഗമാണ്
● എംടി രമേശ്, ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, നവ്യ ഹരിദാസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്
ന്യൂഡെല്‍ഹി: (KasargodVartha) വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാന്‍ നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗവുമായ ഖുശ്ബുവിനെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള അന്തിമ പട്ടികയില്‍ ഖുശ്ബുവും ഇടം പിടിച്ചതായുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്.
ഖുശ്ബുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള ഒരു നേതാവിനെ തന്നെ പ്രിയങ്കയ്ക്ക് എതിരാളിയായി മത്സരിപ്പിക്കുക എന്ന നിലയിലാണ് ഖുശ്ബുവിനെ പരിഗണിക്കുന്നത്. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
നാല് വര്‍ഷം മുമ്പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ് നാട് ഘടകത്തിന്റെ ഭാഗമാണ്. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, നവ്യ ഹരിദാസ് എന്നിവരുടെ പേരുകളും ബിജെപി വയനാട്ടിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.
സത്യന്‍ മൊകേരിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ 13 ന് ആണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ ചിത്രം തെളിയും. കോണ്‍ഗ്രസ് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. മിക്ക ഇടങ്ങളിലും പ്രിയങ്കയുടെ പോസ്റ്റര്‍ പതിപ്പിച്ചുകഴിഞ്ഞു. നവംബര്‍ അടുത്ത് തന്നെ പ്രിയങ്ക പ്രചാരണങ്ങള്‍ക്ക് വേണ്ടി എത്തുമെന്നാണ് റിപ്പോര്‍ട്ട്. വോട്ട് അഭ്യര്‍ഥിക്കാന്‍ ദേശീയ നേതാക്കളും എത്തും.
#Khushbu, #PriyankaGandhi, #WayanadElection, #BJP, #Congress, #KeralaPolitics