city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Threat Video | 'കരുതിയിരിക്കണം, ഹമാസ് മാതൃകയില്‍ ഇന്‍ഡ്യയിലും ആക്രമണം നടത്തും'; ഭീഷണിയുമായി ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പട് വന്ത് സിങ് പന്നു; വളരെ ഗൗരവത്തോടെയാണ് വിഷയം കണ്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍

ന്യൂഡെല്‍ഹി: (KasargodVartha) ഇന്‍ഡ്യയ്ക്ക് നേരെ ആക്രണം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ സംഘടന. ഹമാസ് മാതൃകയില്‍ ഇന്‍ഡ്യയിലും ആക്രമണം നടത്തുമെന്ന് പുറത്ത് വന്നിരിക്കുന്ന ഖലിസ്ഥാന്‍ നേതാവ് ഗുര്‍പട് വന്ത് സിങ് പന്നുവിന്റെ പുതിയ വീഡിയോയില്‍ പറയുന്നു.

ഇന്‍ഡ്യയും കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്. ഈ വീഡിയോ സന്ദേശത്തില്‍ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹമാസ് മാതൃകയില്‍ ഇന്‍ഡ്യയിലും ആക്രമണം നടത്തുമെന്നും ഇന്‍ഡ്യ കരുതിയിരിക്കണമെന്നുമാണ്.

കൂടാതെ നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നും ഭീഷണിയുണ്ട്. നേരത്തെ ജി 20 ഇന്‍ഡ്യയില്‍ നടക്കുമ്പോഴും അതിന് മുമ്പ് ഇന്‍ഡ്യ ക്രികറ്റ് മാചിലുമടക്കം ഭീഷണി മുഴക്കിയ സംഘടനയാണിത്. ഡെല്‍ഹിയിലെ പല സ്ഥലങ്ങളിലെയും ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ക്ക് പിന്നില്‍ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രംഗത്തെത്തിയിരുന്നു.

വീഡിയോ ദൃശ്യങ്ങളെ വളരെ ഗൗരവത്തോടെ തന്നെയാണ് കണ്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

Threat Video | 'കരുതിയിരിക്കണം, ഹമാസ് മാതൃകയില്‍ ഇന്‍ഡ്യയിലും ആക്രമണം നടത്തും'; ഭീഷണിയുമായി ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പട് വന്ത് സിങ് പന്നു; വളരെ ഗൗരവത്തോടെയാണ് വിഷയം കണ്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍



Keywords: News, National, National-News, Gurpatwant Singh Pannun, Social-Media, Top-Headlines, Khalistani Leader, Pannun, Threaten, India, Hamas Attack, New Video, Social Media, National News, New Delhi, Khalistani Leader Pannun threatens India with 'Hamas-like attack' in new video.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia