city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kerala Won | കാസർകോടിന് 4 ദിനം ആവേശം പകർന്ന ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യൻഷിപ്‌ സമാപിച്ചു; കേരളത്തിന് ഓവറോള്‍ കിരീടം

കാസർകോട്: (www.kasargodvartha.com) കഴിഞ്ഞ നാല് ദിവസമായി മുനിസിപല്‍ ടൗൺ ഹോളില്‍ നടന്നുവന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാംപ്യൻഷിപ്‌ സമാപിച്ചു. 184 പോയിന്റ് നേടി കേരളം ഓവറോള്‍ കിരീടം കരസ്ഥമാക്കി. 165 പോയിന്റ് നേടി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 158 പോയിന്റ് നേടി മധ്യപ്രദേശ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
         
Kerala Won | കാസർകോടിന് 4 ദിനം ആവേശം പകർന്ന ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യൻഷിപ്‌ സമാപിച്ചു; കേരളത്തിന് ഓവറോള്‍ കിരീടം

വനിതകളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ 60 പോയിന്റ് നേടിയ കേരളം ടീം ചാംപ്യൻഷിപ്‌ കരസ്ഥമാക്കി. 44 പോയിന്റോടെ പുതുച്ചേരി രണ്ടും 43 പോയിന്റോടെ മധ്യപ്രദേശ് മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ 54 പോയിന്റ് നേടി കേരളം ടീം ചാംപ്യന്മാരായപ്പോൾ 49 പോയിന്റ് നേടി മഹാരാഷ്ട്ര രണ്ടാമതും 43 പോയിന്റ് നേടി കര്‍ണാടക മൂന്നാമതുമെത്തി.

പുരുഷന്മാരുടെ ജൂനിയര്‍ വിഭാഗത്തില്‍ 46 പോയിന്റ് നേടി മഹാരാഷ്ട്ര ടീം ചാംപ്യന്‍ഷിപ് സ്വന്തമാക്കി. 35 പോയിന്റ് നേടിയ അസം രണ്ടും 35 പോയിന്റ് നേടിയ മധ്യപ്രദേശ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ 60 പോയിന്റ് നേടിയ തമിഴ്‌നാട് ഒന്നാം സ്ഥാനവും 44 പോയിന്റ് നേടിയ മധ്യപ്രദേശ് രണ്ടാം സ്ഥാനവും 36 പോയിന്റ് നേടിയ മഹാരാഷ്ട് മൂന്നാം സ്ഥാനവും നേടി. രണ്ട് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും പുരുഷ വിഭാഗം സബ് ജൂനിയറില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ടാണ് കേരളം ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്.

സബ് ജൂനിയര്‍ വനിതാ വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്‌റ്റേഴ്‌സായി എം മിനിമതി (പുതുച്ചേരി), ആരതി പി (പുതുച്ചേരി), അന്‍ജനാ കൃഷ്ണ (കേരളം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വനിതാ വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്റ്റര്‍ ആയി ജമ്മുവിന്റെ സമരിന്‍ കൗറും, രണ്ടാം സ്ഥാനം കേരളത്തിന്റെ ഷാലു ഷാജിയും മൂന്നാം സ്ഥാനം കേരളത്തിന്റെ തന്നെ തജ്വാല ജോസും നേടി. പുരുഷന്മാരുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡെല്‍ഹിയുടെ കൗശല്‍ ഗുപ്തയെ ബെസ്റ്റ് ലിഫ്റ്ററായി തെരഞ്ഞെടുത്തു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം തമിഴ്‌നാട്ടിലെ ജയമാരുതി എം, ജമ്മുവിലെ മുഹമ്മദ് ഉവൈസും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഹരിയാനയുടെ പര്‍ദ്വാന്‍ ബെസ്റ്റ് ലിഫ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം റിതന്‍ ഷൂ ഖ (രാജസ്താന്‍), ഷാന്‍ ബുക്കാന്‍ (അസം) എന്നിവർ സ്വന്തമാക്കി.

എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം സമ്മാനദാനവും നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീർ അധ്യക്ഷത വഹിച്ചു. പവര്‍ലിഫ്റ്റിങ് ഇൻഡ്യ സെക്രടറി ജനറല്‍ അര്‍ജുനാ പി ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഖാലിദ് പച്ചക്കാട് സംസാരിച്ചു. അബാസ് ബീഗം സ്വാഗതവും പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Sports, Winners, National, Championship, Rajmohan Unnithan, National Powerlifting Championship, Kerala Won Overall Trophy in National Powerlifting Championship.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia