Saurav | യുവതാരം സൗരവ് ഇനി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി കളിക്കും; 21കാരന്‍ 2025 വരെ ക്ലബില്‍ തുടരും
Jun 28, 2022, 16:48 IST
മുംബൈ: (www.kasargodvartha.com) സീസണിലെ രണ്ടാം സൈനിംഗ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഐലീഗ് ക്ലബായ ചര്‍ചില്‍ ബ്രദേഴ്സ് എഫ്സിയില്‍ നിന്ന് ഇന്‍ഡ്യന്‍ യുവതാരം സൗരവി(21)നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിലെത്തിച്ചു. സൗരവുമായി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 2025 വരെ ഈ ക്ലബില്‍ തുടരും.
സീസണില്‍ കെബിഎഫ്സിയുടെ രണ്ടാമത്തെ സൈനിങാണ് ഇത്. കഴിഞ്ഞ ആഴ്ച ബ്രൈസ് മിറാന്‍ഡയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. സൗരവിന്റെ കൂട്ടിച്ചേര്‍ക്കല്‍ ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ കരുത്ത് പകരും.
റെയിന്‍ബോ എഫ്സിയിലൂടെയാണ് സൗരവ് തന്റെ പ്രൊഫഷനല്‍ കരിയര്‍ തുടങ്ങുന്നത്. എടികെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ചില്‍ ബ്രദേഴ്സില്‍ ചേര്‍ന്നു. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ചര്‍ചില്‍ ബ്രദേഴ്സിനായി താരം പ്രതീക്ഷ പകരുന്ന പ്രകടനം നടത്തിയിരുന്നു. ഇക്കാലയളവില്‍ ക്ലബിനായി 14 മത്സരങ്ങള്‍ കളിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗരവ് നേടിയത്.
അര്‍ജന്റൈന്‍ താരം പെരേര ഡിയാസ് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്ന് റിപോര്‍ടുണ്ട്. താരം ഉടന്‍ തന്നെ ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിടുമെന്നാണ് സൂചന. അര്‍ജന്റൈന്‍ ക്ലബായ പ്ലാറ്റന്‍സില്‍ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനല്‍ വരെയെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ ഡിയാസ് നിര്‍ണായക പ്രകടനങ്ങളാണ് നടത്തിയത്.
അതിനാല്‍ താരം തിരികെ പ്ലാറ്റന്‍സിലേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, പ്ലാറ്റന്‍സുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഡിയാസ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പുവയ്ക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
Keywords: news,National,India,Sports,Football,Top-Headlines, Kerala Blasters sign young winger Saurav from I-league side Churchill Brothersമഞ്ഞക്കുപ്പായത്തിലെ പുതിയ പടയാളി 🙌🏻
— Kerala Blasters FC (@KeralaBlasters) June 28, 2022
Medicals? Done ✅
Contract? Signed 🤝
Saurav is officially our newest Blaster ⚽💛https://t.co/KuJ3zuKuke#SwagathamSaurav #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HmQOGi6m9h