ED Custody | കേജ് രിവാളിന് ജാമ്യമില്ല; മാര്‍ച് 28 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു
Mar 22, 2024, 21:20 IST
ന്യൂഡെല്‍ഹി: (KasargodVartha) മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്ത ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മാര്‍ച് 28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 28 വരെയാണ് കസ്റ്റഡി അനുവദിച്ചത്. നാല് മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷം വീണ്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് ഡെല്‍ഹി റോസ് അവന്യു പിഎംഎല്‍എ കോടതി ഇ ഡിയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി പറഞ്ഞത്. 10 ദിവസത്തെ റിമാന്‍ഡാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
വിധിപ്പകര്‍പ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാന്‍ കാരണമെന്നാണ് സ്‌പെഷല്‍ ജഡ്ജ് കാവേരി ബാജ് വ അറിയിച്ചത്. കോടതിയുടെ പുറത്ത് രാത്രിയും നിരവധി എഎപി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്.
വിധിപ്പകര്‍പ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാന്‍ കാരണമെന്നാണ് സ്‌പെഷല്‍ ജഡ്ജ് കാവേരി ബാജ് വ അറിയിച്ചത്. കോടതിയുടെ പുറത്ത് രാത്രിയും നിരവധി എഎപി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്.
പരിസരത്ത് വന്‍ സുരക്ഷയൊരുക്കി പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങളുമുണ്ട്. അരവിന്ദ് കേജ്രിവാളിന് അഭിഭാഷകരുമായി സംസാരിക്കാന്‍ പത്തു മിനിറ്റ് സമയം അനുവദിച്ചു.
മദ്യനയത്തിലെ പ്രധാന സൂത്രധാരന്‍ അരവിന്ദ് കേജ്രിവാളാണെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. അഴിമതി വരുമാനം വിനിയോഗിക്കുന്നതില്‍ കേജ്രിവാളിന് പങ്കുണ്ടെന്നും നയരൂപീകരണത്തില്‍ നേരിട്ട് പങ്കുള്ളതായും ഇഡി അഭിഭാഷകന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജെനറല്‍ എസ് വി രാജു കോടതിയില്‍ വാദിച്ചു. കൈക്കൂലി വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് മദ്യനയം ഉണ്ടാക്കിയത്. ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അഴിമതിപ്പണം ഉപയോഗിച്ചതായും ഇ ഡി അഭിഭാഷകന്‍ പറഞ്ഞു.
കേജ് രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി അടക്കം മൂന്ന് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. മനു അഭിഷേക് സിങ്‌വി റിമാന്‍ഡിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിന്റെ ആവശ്യകതയെന്തെന്ന് ചോദിക്കുകയും ചെയ്തു. ഇതിന് പുറമെ എന്താണ് അറസ്റ്റിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കേജ് രിവാള്‍ പിന്‍വലിച്ചിരുന്നു.
Keywords: Kejriwal remanded to 6-day ED custody till March 28 in liquor policy case, New Delhi, News, Arvind Kejriwal, Delhi Liquor Policy Case, Lawyers, Bail, Arrest, Supreme Court, Politics, National.