city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോകകപ്പ്; ഇന്ത്യയ്ക്ക് ആശ്വാസം, പരിക്ക് മാറി കേദര്‍ ജാദവ് ടീമില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: (www.kasargodvartha.com 19.05.2019) ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസം. പരിക്ക് മാറി കേദര്‍ ജാദവ് തിരിച്ചെത്തി. ഐ പി എല്ലിനിടെ തോളിന് പരിക്കേറ്റ കേദര്‍ ജാദവിന് ലോകകപ്പ് കളിക്കാനാവുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ താരം കളിക്കളത്തിലിറങ്ങാന്‍ കായികക്ഷമത തെളിയിച്ചതായി ടീം വൃത്തങ്ങള്‍ അറിയിച്ചു.

ജാദവിന്റെ പരിക്ക് ഇന്ത്യന്‍ മധ്യനിരയ്ക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീമിന് ആശ്വാസമായി. ഐ പി എല്ലില്‍ ചെന്നൈയും പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് ജാദവിന് ഇടതു തോളിനു പരിക്കേറ്റത്. 59 ഏകദിനങ്ങളില്‍ നിന്നായി 1,174 റണ്‍സ് നേടിയിട്ടുള്ള കേദാറിന്റെ സ്‌ട്രൈക് റേറ്റ് 102.53 ആണ്. 27 വിക്കറ്റും ജാദവിന്റെ പേരിലുണ്ട്.

ലോകകപ്പ്; ഇന്ത്യയ്ക്ക് ആശ്വാസം, പരിക്ക് മാറി കേദര്‍ ജാദവ് ടീമില്‍ തിരിച്ചെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, National, Sports, Top-Headlines, cricket, Kedar Jadhav declared fit for World Cup
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia