city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Poonam Kaur | ഭാരത് ജോഡോ യാത്രക്കിടെ നടി പൂനം കൗറിനെ കൈകോര്‍ത്തു പിടിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട് മോശം കമന്റിട്ടു; ബിജെപി വനിതാ നേതാവിന് ചുട്ട മറുപടിയുമായി താരം; പിന്നാലെ മറ്റ് നേതാക്കളും

ന്യൂഡെല്‍ഹി: (www.kvartha.com) ഭാരത് ജോഡോ യാത്രക്കിടെ നടി പൂനം കൗറിനെ കൈകോര്‍ത്തു പിടിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട് മോശം കമന്റിട്ട ബിജെപി വനിതാ നേതാവിന് ചുട്ട മറുപടിയുമായി താരം, പിന്നാലെ വിമര്‍ശനങ്ങളുമായി മറ്റ് നേതാക്കളും.

തെലങ്കാനയിലെ ഭാരത് ജോഡോ യാത്രക്കിടയിലുള്ള ചിത്രം ബിജെപി നേതാവ് പ്രീതി ഗാന്ധിയാണ് പങ്കുവെച്ചത്. 'രാഹുല്‍ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ്' എന്ന പരിഹാസത്തോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്.

ബിജെപി നേതാവിന്റെ ട്വീറ്റ് തീര്‍ത്തും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പറഞ്ഞ പൂനം കൗര്‍ താന്‍ നടക്കുന്നതിനിടയില്‍ വീഴാന്‍ പോയപ്പോഴാണ് രാഹുല്‍ ഗാന്ധി തന്റെ കൈപിടിച്ചതെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച് പറഞ്ഞത് ബിജെപി നേതാവ് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പൂനം ട്വിറ്ററില്‍ കുറിച്ചു. മുതിര്‍ന്ന നേതാവ് ജയറാം രമേശും പ്രീതി ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. പ്രീതിയുടേത് വികൃതമായ മനസാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ശരിയാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിന്‍ഡെ കുറിച്ചു. നിങ്ങള്‍ക്ക് അടിയന്തരമായി ചികിത്സ വേണ്ടതുണ്ടെന്നും സുപ്രിയ ട്വീറ്റ് ചെയ്തു. നിങ്ങളുടെ മാനസികാവസ്ഥ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം ഹാനികരമാണെന്നായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം.'

Poonam Kaur | ഭാരത് ജോഡോ യാത്രക്കിടെ നടി പൂനം കൗറിനെ കൈകോര്‍ത്തു പിടിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട് മോശം കമന്റിട്ടു; ബിജെപി വനിതാ നേതാവിന് ചുട്ട മറുപടിയുമായി താരം; പിന്നാലെ മറ്റ് നേതാക്കളും


രാഷ്ട്രത്തെ ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകളും പുരുഷന്മാരുമായി തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നതിനെ കുറിച്ചാണോ നിങ്ങള്‍ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കില്‍ പണ്ഡിറ്റ് നെഹ്റുവിന്റെ ഇന്‍ഡ്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമല്ല അത് ബാബാസാഹെബ് അംബേദ്കറുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും തുല്യ ഇന്‍ഡ്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും, ദയവ് ചെയ്ത് അവിടെ പോയി ഇരിക്കൂ', എന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രീതിക്ക് മറുപടി നല്‍കി.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ഇരയാണ് പ്രീതി ഗാന്ധിയെന്ന് കോണ്‍ഗ്രസ് എം പി ജോതി മണി കുറിച്ചു. നിങ്ങളെപ്പോലുള്ളവരുടെ മനസില്‍ ആഴത്തില്‍ വേരൂന്നിയ വിദ്വേഷത്തില്‍ നിന്ന് നാടിനെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്നും ഞങ്ങളോടൊപ്പം അല്‍പം നടന്നാല്‍ നിങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Poonam Kaur clarifies why Rahul Gandhi held her hand during Bharat Jodo Yatra, New Delhi, News, Politics, Rahul Gandhi, Criticism, Actress, Top-Headlines, Social Media, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia