ഏറ്റുമുട്ടലില്‍ സുഹൃത്ത് കൊല്ലപ്പെട്ടതോടെ ഫുട്‌ബോള്‍ താരം ലഷ്‌കറെ ത്വയ്ബയില്‍ ചേര്‍ന്നു; ഒടുവില്‍ മാതാവിന്റെ കണ്ണീരു കാണാന്‍ കഴിയാതെ താരം തിരികെയെത്തി
Nov 18, 2017, 11:05 IST
കശ്മീര്‍: (www.kasargodvartha.com 18/11/2017) ഏറ്റുമുട്ടലില്‍ സുഹൃത്ത് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ലഷ്‌കറെ ത്വയ്ബയില്‍ ചേര്‍ന്ന ഫുട്‌ബോള്‍ താരം ഒടുവില്‍ മാതാവിന്റെ കണ്ണീരു കാണാന്‍ കഴിയാതെ തിരികെയെത്തി. കശ്മീര്‍ ഫുട്‌ബോള്‍ താരമായ മജീദ് ഇര്‍ഷാദ് ഖാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പ്രമുഖ ഗോള്‍കീപ്പറാണ് ഇര്‍ഷാദ് ഖാന്‍.
ഒക്ടോബറിലാണ് ഇര്‍ഷാദ് വീടുവിട്ടിറങ്ങി ലഷ്‌കറെ ത്വയ്ബയില്‍ ചേര്‍ന്നത്. ഓഗസ്റ്റില്‍ ഇര്‍ഷാദിന്റെ സുഹൃത്ത് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് യുവാവ് ലഷ്‌കറെ ത്വയ്ബയില്‍ ചേര്‍ന്നത്. ഇര്‍ഷാദിനോട് തിരികെ വരാനാവശ്യപ്പെട്ട് കരയുന്ന മാതാവ് ആസിയ ബീഗത്തിന്റെ വീഡിയോ കണ്ട ഇര്‍ഷാദ് തിരികെയെത്തി കീഴടങ്ങുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായ മാതാവിന്റെ കരച്ചില്‍ ആയിരങ്ങളാണ് കണ്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Lashkar, Footballer, Kashmir, kashmir-footballer-joined-lashkar-returns-after-mothers-tearful-video