ദുബൈയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച തൃക്കരിപ്പൂര്‍ സ്വദേശിയെ കാണാതായി
Mar 26, 2013, 12:52 IST
മംഗലാപുരം: മാര്‍ച്ച് 21 ന് ദുബൈയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട തൃക്കരിപ്പൂര്‍ സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി. തൃക്കരിപ്പൂരിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുഹമ്മദ് അഷ്‌റഫി(24) നെയാണ് കാണാതായത്. പാണ്ഡേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് യുവാവിനെ കാണാതായതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
മാര്‍ച്ച് 21 ന് ദുബൈയില്‍ നിന്നും എത്തിയതിനുശേഷം അഷ്‌റഫ് ബന്ധുക്കളെ വിളിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് സര്‍ക്കിളിനടുത്തുള്ള കോയിന്‍ ബോക്‌സില്‍ നിന്നുമാണ് അഷ്‌റഫ് വിളിച്ചത്. താന്‍ സുരക്ഷിതമായി നാട്ടിലെത്തിയിരിക്കുന്നുവെന്നാണ് അഷ്‌റഫ് വിളിച്ച് ബന്ധുക്കളെ അറിയിച്ചത്. അഷ്‌റഫ് തന്റെ സുഹൃത്തായ ബബാംഗ്ലൂരിലെ മുനീഫിന്റെ വീട്ടില്‍ പോകുന്നുവെന്നും എന്നാല്‍ സുഹൃത്തിന്റെ ശരിയായ വിലാസം അറിയാത്തതിനാല്‍ ദുബൈയിലെ ഇബ്രാഹിമിനോട് വഴി ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും അറിയിച്ചിരുന്നു.
അഷ്റഫിന്റെ അമ്മാവന്‍ മുനിറുദ്ദീന്‍ നല്‍കിയ പരാതിയില്‍ ബാംഗ്ലൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ അഷ്‌റഫ് വീട്ടില്‍ തിരിച്ചെത്തിയില്ലാ എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. 5.9 അടി ഉയരവും ഒത്ത തടിയുമുള്ള യുവാവാണ് അഷ്‌റഫ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാം. മാസങ്ങള്‍ക്കു മുമ്പ് ജോലി തേടി വിസിറ്റിംഗ് വിസയിലാണ് അഷ്‌റഫ് ഗള്‍ഫിലേക്ക് പോയത്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പണ്ഡേശ്വരം പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Mangalore, Missing, Dubai, Police, Complaint, Kasaragod, Trikaripur, National, Pandeshwar police station, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.