city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Investigation | നഗരത്തിലെ കടയിൽ നിന്ന് 15 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ കവർന്ന കേസ്: പ്രതികളെ തേടി കാസർകോട് പൊലീസ് രാജസ്താനിലെത്തി

കാസർകോട്: (www.kasargodvartha.com) നഗരത്തിലെ മൊബൈല്‍ ഫോണ്‍ മൊത്തവിതരണ സ്ഥാപനത്തില്‍നിന്ന് 15 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം രാജസ്താനിലെത്തി. എന്നാൽ ഇവരുടെ വീടുകൾ കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇവർക്ക് വീടുമായി ബന്ധമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
                   
Police Investigation | നഗരത്തിലെ കടയിൽ നിന്ന് 15 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ കവർന്ന കേസ്: പ്രതികളെ തേടി കാസർകോട് പൊലീസ് രാജസ്താനിലെത്തി

2017 നവംബർ 25നാണ് സംഭവം നടന്നത്. പുതിയ ബസ്സ്റ്റാൻഡിന് സമീപം ഗോള്‍ഡന്‍ ആര്‍കേഡില്‍ പ്രവര്‍ത്തിക്കുന്ന മാവുങ്കാല്‍ കാട്ടുകുളങ്കര സ്വദേശി പ്രഭാകര‍ന്റെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. തുടർന്ന് രാജസ്താന്‍ സ്വദേശികളായ പ്രകാശ് കുമാര്‍ (26), മുകേഷ് (21) എന്നിവർക്കെതിരെ കാസർകോട് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രഭാകരന്‍ സ്ഥാപനം തുടങ്ങി ഒരുവർഷം പിന്നിട്ടപ്പോഴാണ് മോഷണം നടന്നത്.

നേരത്തെയും പ്രതികളെ തേടി കാസർകോട് പൊലീസ് രാജസ്താനിൽ പോയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതിനിടെ കോവിഡ് വന്നതോടെ അന്വേഷണവും മുടങ്ങി. എഎസ്ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജോസ് വര്‍ഗീസ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത് പരിയാച്ചേരി എന്നിവരാണ് ഇപ്പോൾ രാജസ്താനിലേക്ക് പോയത്.

Keywords: News, Kerala, National, Kasaragod, Top-Headlines, Police, Investigation, Rajasthan, Theft, Robbery-case, Accused, Kasaragod police, Kasargod police reached Rajasthan to search accused.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia