ദേശീയ തലത്തില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് സ്വദേശി
Dec 23, 2015, 16:00 IST
പിഎഫ്‌ഐ 2016- മികച്ച ഫുട്‌ബോള്‍ റഫറി ഉദുമയിലെ ബികോം വിദ്യാര്‍ത്ഥി
കാസര്‍കോട്: (www.kasargodvartha.com 23/12/2015) ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 12 മുതല്‍ 15 വരെ സംഘടിപ്പിച്ച 'പ്രൊജക്ട് ഫ്യൂച്ചര്‍ ഇന്ത്യ -2016' യൂത്ത് റഫറീസ് ക്യാമ്പില്‍ കേരളത്തില്‍ നിന്നും കാസര്‍കോട് ജില്ലയിലെ യുവ ഫുട്‌ബോള്‍ റഫറിയായി ഉദുമ സ്വദേശി അഹ്മദ് ഇര്‍ഷാദ് എല്ലാ ടെസ്റ്റുകളും വിജയിച്ച് തിരഞ്ഞെടുക്കപ്പെട്ടു.
ഭാവിയില്‍ ഇന്ത്യയിലും വിദേശത്തും വെച്ച് നടക്കുന്ന റഫറീസ് ക്യാമ്പില്‍ പങ്കെടുക്കാനും വിവിധ ടൂര്‍ണമെന്റുകളില്‍ ഒഫീഷ്യേറ്റ് ചെയ്യാനുമുള്ള അവസരവരും ഇനി ഇര്‍ഷാദിനെ തേടിയെത്തും. ഇപ്പോള്‍ കെഎഫ്എയുടെ കാറ്റഗറി -4 റഫറിയായ ഇര്‍ഷാദ്, റഫറീസ് ഇന്‍സ്ട്രക്ടറ്ററായ എ.കെ മാമുക്കോയയുടെയും, കേരളത്തിലെ മറ്റൊരു സീനിയര്‍ റഫറിയും, റഫറീസ് അസോസിയേഷന്‍ സെക്രട്ടറിയുമായ ബാലന്‍ നമ്പ്യാരുടെയും ശിക്ഷണത്തിലാണ് വളര്‍ന്നുവരുന്നത്.
സ്ഥിരോത്സാഹിയായ ഈ യുവ ഫുട്‌ബോളര്‍ ജില്ലയിലും പുറത്തും നിരവധി ടൂര്‍ണമെന്റുകളില്‍ മത്സരം നിയന്ത്രിച്ചിട്ടുണ്ട്. ബി.കോം വിദ്യാര്‍ത്ഥിയായ ഇര്‍ഷാദ് കാസര്‍കോട് ജൂനിയര്‍ ടീമിന് വേണ്ടി മുമ്പ് ജഴ്‌സിയണിഞ്ഞിരുന്നു. ഉദുമ പടിഞ്ഞാര്‍ കാപ്പില്‍ സ്വദേശി മുഹമ്മദാലിയുടെയും മറിയുമ്മയുടെയും മകനാണ്.
Keywords : Kasaragod, National, Football, Sports, Elected, Udma, Irshad Kappil.