city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യത്ത് ഒമിക്രോൺ റിപോർട് ചെയ്ത സാഹചര്യത്തിൽ കാസർകോട്ട് അതീവ ജാഗ്രത; രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കാൻ നിർദേശം

കാസർകോട്: (www.kasargodvartha.com 02.12.2021) കോവിഡ് വൈറസ് വകഭേദമായ ഒമിക്രോൺ രാജ്യത്തും റിപോർട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത. നിലവിലുള്ള മുൻകരുതൽ നടപടികൾ തുടരും. ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു
                       
രാജ്യത്ത് ഒമിക്രോൺ റിപോർട് ചെയ്ത സാഹചര്യത്തിൽ കാസർകോട്ട് അതീവ ജാഗ്രത; രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കാൻ നിർദേശം

കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിൽ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേർത്തത്.

ഒമിക്രോൺ റിപോർട് ചെയ്ത പശ്ചാത്തലത്തിൽ കാസർകോട്ട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കോവിഡ് പ്രതിരോധ നോഡൽ ഓഫീസർ ഡോ. മുരളീധര നല്ലൂരായ പറഞ്ഞു. ജില്ലയിലെ ഗ്രാമീണമേഖലയിൽ വാക്സിസിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നൽകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. ശ്രീന യോഗത്തിൽ അറിയിച്ചു.

ഒന്നാം ഡോസ് വാക്സിൻ 98 ശതമാനത്തിലധികം കൈവരിച്ച ജില്ല രണ്ടാം ഡോസ് വാക്സിനേഷനിൽ പിന്നിലാണെന്നും ഇതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. രണ്ടാം ഡോസ് വാക്സിനേഷൻ ആവശ്യമായ നടപടികൾ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാർ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ രാജുകട്ടക്കയം, ടി കെ രവി, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സെക്രടറിമാർ, പഞ്ചായത്ത് ഡെപ്യൂടി ഡയറക്ടർ ജയ്സൺ മാത്യു എന്നിവരും യോഗത്തിൽ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Top-Headlines, ALERT, India, State, National, COVID-19, District, Report, Vaccinations, Panchayath, Kanhangad, President, Secretary, Kasargod is on high alert in the situation reported by Omicron in the country.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia