Congress victory | പുത്തൂരിലെ കോണ്‍ഗ്രസ് വിജയത്തിന് കാസര്‍കോടിന്റെ മരുമകളുടെ കഠിനാധ്വാനവും; ജനങ്ങള്‍ ആഗ്രഹിച്ച മാറ്റമെന്ന് സാഇറ കിലാബ് സുബൈര്‍; 'അട്ടിമറി ജയത്തിന് കാരണങ്ങള്‍ രണ്ട്'
May 14, 2023, 12:48 IST
മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേടിയ അട്ടിമറി വിജയത്തിന് പിന്നില്‍ കാസര്‍കോടിന്റെ മരുമകളുടെ കഠിനാധ്വാനവും. മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറിലെ കിലാബ് സുബൈറിന്റെ ഭാര്യയും കര്‍ണാടക മഹിളാ കോണ്‍ഗ്രസ് സെക്രടറിയുമായ അഡ്വ. സാഇറ കിലാബ് സുബൈറാണ് കോണ്‍ഗ്രസിന് അഭിമാന വിജയം സമ്മാനിച്ചത്. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ആശ തിമ്മപ്പയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോണ്‍ഗ്രസിന്റെ അശോക് കുമാര്‍ റൈ വിജയിച്ചത്. ബിജെപി വിമതനായ അരുണ്‍ കുമാര്‍ പുത്തിലയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
ഈ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് മണ്ഡലങ്ങളുടെ നിരീക്ഷകയും പുത്തൂര്‍ മണ്ഡലത്തിന്റെ കോര്‍ഡിനേറ്ററുമായിരുന്നു സാഇറ. ഓരോ വീടുകളും മറ്റും കയറിയിറങ്ങി മണ്ഡലത്തിലെ മിക്ക ജനങ്ങളുടെയും നേരിട്ടുകണ്ടുള്ള ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാഇറ മുന്നില്‍ നിന്ന് നേതൃത്വം നല്‍കി. ജനങ്ങള്‍ ആഗ്രഹിച്ച മാറ്റമാണ് പുത്തൂരിലെ വിജയമെന്ന് സാഇറ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
'നിരവധി സംഭവങ്ങള്‍ കൊണ്ട് സെന്‍സിറ്റീവായ മണ്ഡലമാണിത്. മതം പറഞ്ഞ് വിജയിക്കാമെന്നാണ് ബിജെപി കരുതിയത്. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിച്ചത് അക്രമവും അനീതിയും ഒന്നുമല്ലായിരുന്നു. അവര്‍ ആഗ്രഹിച്ചത് സമാധാനവും മികച്ച ഭരണവുമായിരുന്നു. ഓരോ ആളുകളെയും നേരില്‍ കണ്ടപ്പോള്‍ മണ്ഡലത്തിലെ പൊതുവികാരം മനസിലാക്കാനായി. ബിജെപിയുടെ ജനദ്രോഹപരമായ ഭരണം കൊണ്ട് അവരുടെ അനുഭാവികള്‍ തന്നെ കോണ്‍ഗ്രസ് വരണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെയൊക്കെ ഫലമാണ് കോണ്‍ഗ്രസിന്റെ വിജയം', സാഇറ കൂട്ടിച്ചേര്‍ത്തു.
പുത്തൂരില്‍ കോണ്‍ഗ്രസ് വിജയത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് സാഇറ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, കോണ്‍ഗ്രസ് നല്‍കിയ അഞ്ചിന വാഗ്ദാനങ്ങളാണ്. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, തൊഴില്‍രഹിതരായ ബിരുദദാരികള്‍ക്ക് 3000 രൂപയും, ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും 10 കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസിന്റെ ശക്തമായ മുന്നേറ്റത്തിന് ഈ പ്രഖ്യാപനങ്ങള്‍ സഹായകരമായി. മറ്റൊരു കാരണം ബിജെപി വിമതന്റെ സാന്നിധ്യമാണ്. ബിജെപി വോടുകള്‍ വിമതനും ഔദ്യോഗിക സ്ഥാനാര്‍ഥിക്കുമിടയില്‍ വിഭജിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ വിജയം എളുപ്പമായെന്നും സാഇറ പറഞ്ഞു.
മംഗ്‌ളൂറില്‍ യുടി ഖാദറിന്റെ വിജയത്തിനും സാഇറ തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. കാസര്‍കോട് സ്വദേശികളാണ് സാഇറയുടെ മാതാപിതാക്കള്‍. എന്നാല്‍ അവര്‍ പഠിച്ചതും വളര്‍ന്നതും ദക്ഷിണ കന്നഡ ജില്ലയിലെ കബക പുത്തൂരിലാണ്. മികച്ച അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ സാഇറ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച വനിതാ നേതാവാണ്. എന്‍ജിനീയര്‍മായ നശ്ഹത്, നാശിസ്, എസ് ഡി എം കോളജ് എൻ എസ് യു ഐ പ്രസിഡന്റ് അബ്ദുർ റഹ്‌മാൻ എന്നിവര്‍ മക്കളാണ്.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, Puttur News, Karnataka Politics, Kasaragod's daughter-in-law's hard work for Congress victory in Puttur.
< !- START disable copy paste -->