National Championship | ദേശീയ ക്ലാസിക് പവർലിഫ്റ്റിംഗ് ചാംപ്യൻഷിപിന് കാസർകോട് വേദിയാകും; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറോളം താരങ്ങളെത്തും; സംഘാടക സമിതിയായി
Jul 30, 2022, 21:42 IST
കാസർകോട്: (www.kasargodvartha.com) ദേശീയ ക്ലാസിക് പവർലിഫ്റ്റിംഗ് ചാംപ്യൻഷിപിന് കാസർകോട് വേദിയാകും. കാസർകോട് നഗരസഭയും ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്‌റ്റ് 10 മുതൽ 14 വരെ മുനിസിപൽ ടൗൺ ഹോളിലാണ് ചാംപ്യൻഷിപ് നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി അഞ്ഞൂറോളം പുരുഷ - വനിതാ താരങ്ങളും നൂറോളം ഒഫീഷ്യൽസും കാസർകോട്ടെത്തും.
ഇതിന്റെ ഭാഗമായി ചാംപ്യൻഷിപിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. നഗരസഭാ വനിതാ ഭവൻ ഹോളിൽ ചേർന്ന യോഗം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ അധ്യക്ഷത വഹിച്ചു. എകെഎം അശ്‌റഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ലോഗോ എൻഎ നെല്ലിക്കുന്ന് എംഎൽഎ, നഗരസഭ മുൻ ചെയർമാൻ ടി ഇ അബ്ദുല്ലയ്ക്ക് നൽകി പ്രകാശനം ചെയ്തു.
നഗരസഭ മുൻ ചെയർപേഴ്സൺ ബീഫാത്വിമ ഇബ്രാഹിം, സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, രജനി എസ്, ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷൻ ജനറൽ സെക്രടറി ജുനൈദ് അഹ്‌മദ്, അശ്‌റഫ് എടനീർ, ശാഫി എ നെല്ലിക്കുന്ന്, റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, വിവിധ സംഘടനകളുടെ പ്രതിനിധികളടക്കം നിരവധി പേർ യോഗത്തിൽ സംബന്ധിച്ചു.
സംഘാടക സമിതി ഭാരവാഹികൾ: എൻഎ. നെല്ലിക്കുന്ന് എംഎൽഎ (ചെയർമാൻ), അഡ്വ. വി എം മുനീർ (വർകിംഗ് ചെയർമാൻ), ജുനൈദ് അഹ്‌മദ് (ജനറൽ കൺവീനർ), എസ് ബിജു (ട്രഷറർ).

Keywords: News, Kerala, Kasaragod, Top-Headlines, Games, Sports, National, National Classic Powerlifting Championship, Kasaragod will host the National Classic Powerlifting Championship.
< !- START disable copy paste -->