city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Soldier Died | അരുണാചല്‍പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ കാസര്‍കോട്ടെ സൈനികനും

ചെറുവത്തൂര്‍: (www.kasargodvartha.com) അരുണാചല്‍പ്രദേശിലെ സൈനീക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ കാസര്‍കോട്ടെ സൈനികനും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്‍ - കെവി കൗസല്യ ദമ്പതികളുടെ മകന്‍ കെവി അശ്വിന്‍ (24) ആണ് മരിച്ചത്.
            
Soldier Died | അരുണാചല്‍പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ കാസര്‍കോട്ടെ സൈനികനും

സൈനിക ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ വിളിച്ച് അച്ഛനെ ദുരന്ത വിവരമറിയിക്കുകയായിരുന്നു. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനികല്‍ വിഭാഗം എന്‍ജിനീയറായി സൈന്യത്തില്‍ അശ്വിന്‍ ജോലിക്ക് പ്രവേശിച്ചത്.

അടുത്തിടെ നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. സഹോദരങ്ങള്‍: അശ്വതി, അനശ്വര.
         
Soldier Died | അരുണാചല്‍പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ കാസര്‍കോട്ടെ സൈനികനും

രാവിലെ 10.45 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് സൈന്യത്തിന്റെ അറിയിപ്പില്‍ പറഞ്ഞിരുന്നത്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതിര്‍ അശ്വിന്റെ മൃതദേഹവും ഉണ്ടെന്നാണ് വിവരം. അരുണാചല്‍ പ്രദേശശിലെ അപര്‍ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപമാണ് സംഭവം.

എച് എ എൽ രുദ്ര എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്. അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്. ഇൻഡ്യൻ സൈന്യത്തിന് വേണ്ടി ഹിന്ദുസ്താന്‍ എയറോനോടിക്സ് ലിമിറ്റഡ് നിര്‍മിച്ച ആക്രമണ ഹെലികോപ്ടറാണ് എച് എ എൽ രുദ്ര. 

ട്യൂടിംഗ് ആസ്ഥാനത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇവിടേയ്ക്ക് റോഡ് യാത്ര സാധ്യമല്ല. രക്ഷാ സംഘത്തെ അപകടം നടന്ന സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഗുവാഹത്തിയിലെ ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു.

Keywords: #Short-News, Latest-News, Short-News, Top-Headlines, Accidental-Death, Accident, National, Kerala, Obituary, Army, Kasaragod soldier among those killed in helicopter crash in Arunachal Pradesh.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia