കാസര്‍കോട് സ്വദേശിനിയായ ഐ ടി വിദഗ്ദ്ധ ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു
May 12, 2019, 15:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.05.2019) കാസര്‍കോട് സ്വദേശിനിയായ ഐ ടി വിദഗ്ദ്ധ ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ ഗവ യു പി സ്‌കൂളിനടുത്ത സുസ്മിത എസ് പൈ (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ട് ട്രാഫിക് സര്‍ക്കിളില്‍ കുന്നുമ്മല്‍ റോഡിലെ ഗുരുദേവ് ഏജന്‍സി ഉടമ എച്ച് സുരേന്ദ്ര പൈയുടെ മകളാണ്.
ഡെല്‍ എം സി സ്‌ക്വയര്‍ ഐ ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സുസ്മിത സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുസ്മിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മാതാവ്: സാധനാ പൈ. സഹോദരങ്ങള്‍: സഞ്ജന എസ് പൈ, സന്ദീപ് എസ് പൈ (ഇരുവരും വിദ്യാര്‍ത്ഥികള്‍).
ബാഗളൂരു ബൗറിംഗ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം നാട്ടിലെത്തിച്ച ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Death, Accidental-Death, National, Kasaragod native died in Bangalore in Accident
< !- START disable copy paste -->