ഹുസൂരില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം, സുഹൃത്തുക്കള്‍ക്ക് ഗുരുതരം
Jan 13, 2019, 15:04 IST
ഹുസൂര്‍ (കര്‍ണാടക): (www.kasargodvartha.com 13.01.2019) കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലെ ഹുസൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം. അപകടത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറയിലെ റിട്ട. അധ്യാപകന്‍ കോണിക്കല്‍ വീട്ടില്‍ ദേവസ്യ ആന്റണി- റിട്ട. അധ്യാപിക സുലൈഖ ദമ്പതികളുടെ മകന്‍ അഖിന്‍സ് സെബാസ്റ്റ്യന്‍ (25) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ എം ബി എ വിദ്യാര്‍ത്ഥിയാണ് സെബാസ്റ്റ്യന്‍. കൂട്ടുകാരോടൊപ്പം കാറില്‍ നാട്ടിലേക്കു വരുന്നതിനിടെ ഹൂസൂറിലെത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Kanhangad, Friend, Karnataka, National, Kasaragod native died in accident at Husur
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accidental-Death, Kanhangad, Friend, Karnataka, National, Kasaragod native died in accident at Husur
< !- START disable copy paste -->