Kannada Music | കന്നഡ ഭാഷയിൽ സോപാന സംഗീതമൊരുക്കി കാസർകോട്ടുകാരൻ; ആൽബവും പുറത്തിറക്കി
Jan 16, 2024, 14:59 IST
ബെംഗ്ളുറു: (KasargodVartha) കന്നഡ ഭാഷയിൽ സോപാന സംഗീതമൊരുക്കി വിസ്മയം തീർക്കുകയാണ് കാസർകോട് നീലേശ്വരം കിനാവൂർ സ്വദേശിയായ രാമകൃഷ്ണൻ. ഇദ്ദേഹം രചിച്ച 'ബെട്ടദ ദേവ അയ്യപ്പ' (മലയിലെ ദേവൻ അയ്യപ്പൻ) എന്ന് തുടങ്ങുന്ന സോപാന സംഗീത കൃതിയിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഇതിന്റെ ആൽബം കഴിഞ്ഞ ദിവസം പുറത്തിറക്കി.
രാമകൃഷ്ണൻ തന്നെയാണ് രചനയും സംവിധാനവും നിർവഹിച്ചത്. ആൽബത്തിൽ സോപാന സംഗീതം ആലപിച്ചത് പ്രമുഖ സോപാന സംഗീതജ്ഞനായ പെരുവനം രാംകുമാർ മാരാറായിരുന്നു. ക്ഷേത്രാനുഷ്ഠാനങ്ങളിലും സാംസ്‌കാരിക വേദികളിലും ടെലിവിഷൻ ചാനലുകളിലും സോപാന സംഗീത പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് രാമകൃഷ്ണൻ.
കന്നഡയിൽ ആദ്യമായാണ് സോപാന സംഗീതമൊരുക്കിയത്. ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സോപാന സംഗീതത്തെ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് കന്നഡയിലും സംഗീത വിസ്‌മയം തീർത്തതെന്ന് രാമകൃഷ്ണൻ കാസർകോട് വാർത്തയോട് പറഞ്ഞു. കർണാടകയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്ര മണ്ഡപത്തിൽ അടക്കം സോപാന സംഗീതം ആലപിച്ച് രാമകൃഷ്ണൻ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പ്രമുഖ സംഗീതജ്ഞനായ പയ്യന്നൂർ ശങ്കര മാരാരുടെ ശിക്ഷണത്തിലാണ് രാമകൃഷ്ണൻ സോപാന സംഗീതം അഭ്യസിച്ചത്. ബെംഗ്ളൂറിലെ പ്രമുഖ ക്ഷേത്രത്തിൽ ജോലിക്കാരനാണ് രാമകൃഷ്ണൻ. സോപാന സംഗീത്തിൽ നൃത്തവിസ്‌മയമടക്കം പല പരീക്ഷണങ്ങളും നടത്തി ശ്രദ്ധേയനായിട്ടുണ്ട്. നേരത്തെ മാധ്യമ പ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്.