city-gold-ad-for-blogger

Eat Right Challenge | ഭക്ഷ്യസുരക്ഷയിൽ കാസർകോട് ജില്ലക്ക് ദേശീയ അംഗീകാരം; അഭിമാന നേട്ടം 'ഈറ്റ് റൈറ്റ് ചലൻജിൽ'

കാസർകോട്: (www.kasargodvartha.com) ഭക്ഷ്യസുരക്ഷാ ഈറ്റ് റൈറ്റ് ചലൻജിൽ ദേശീയ അംഗീകാരം കരസ്ഥമാക്കി കാസർകോട് ജില്ല. കേന്ദ്ര സർകാരിൻ്റെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യ (FSSAI) ദേശീയ തലത്തിൽ നടപ്പിലാക്കിയ 'ഈറ്റ് റൈറ്റ് ഇൻഡ്യ' പദ്ധതിയിലാണ് കാസർകോട് അഭിമാന നേട്ടം കൈവരിച്ചത്.
  
Eat Right Challenge | ഭക്ഷ്യസുരക്ഷയിൽ കാസർകോട് ജില്ലക്ക് ദേശീയ അംഗീകാരം; അഭിമാന നേട്ടം 'ഈറ്റ് റൈറ്റ് ചലൻജിൽ'

ഈറ്റ് റൈറ്റ് ഇൻഡ്യ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യത്തെ ആദ്യ ജില്ലകളിൽ കാസർകോടും സ്ഥാനം നേടി. ഭക്ഷ്യ സുരക്ഷാ പൊതുജന സമ്പർക്ക പരിപാടികൾ, ഭക്ഷ്യ വ്യപാരികൾക്കും കൈകാര്യം ചെയ്യുന്നവർക്കുള്ള പരിശീലനങ്ങൾ, ഈറ്റ് റൈറ്റ് ക്യാംപസ്‌, ഈറ്റ് റൈറ്റ് സ്കൂൾ, സ്ട്രീറ്റ് ഫുഡ് ഹബ് മുതലായ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.

ഡെൽഹിയിൽ നടന്ന ചടങ്ങിൽ കാസർകോട് ജില്ലക്ക് വേണ്ടി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷനർ വി ആർ വിനോദ്, കാസർകോട് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമീഷനർ ജോൺ വിജയകുമാർ പി കെ എന്നിവർ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയിൽ നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി.

Keywords:  Kasaragod, Kerala, News, Top-Headlines, Government, National, New Delhi, Minister, Kasaragod get award in Eat Right Challenge. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia