Hope | ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞു; അര്‍ജുന് വേണ്ടി വീണ്ടും തിരച്ചില്‍
ബെംഗളൂരു: (KasargodVartha) കര്‍ണ്ണാടക (Karnataka) ഷിരൂരില്‍ (Shirur) മണ്ണിടിച്ചിലില്‍ (landslide) കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള (Arjun) തിരച്ചില്‍ രണ്ടു ദിവസത്തിനുശേഷം പുനരാരംഭിക്കാന്‍ കഴിയുമെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് (A.K.M. Ashraf). ഇതിനായി കഴിഞ്ഞ ദിവസം കര്‍ണാടക ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദേഹം പറഞ്ഞു.
ഗംഗാവലി പുഴയിലെ കുത്തൊഴുക്കിനു കുറവുണ്ടെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കുത്തൊഴുക്ക് കുറഞ്ഞാല്‍ ഈശ്വര്‍ മല്‍പെയ്ക്ക് പുഴയിലിറങ്ങാന്‍ അനുമതി നല്‍കും. ഇപ്പോഴും പുഴയില്‍ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വര്‍ മല്‍പ്പെ പറഞ്ഞു.
അര്‍ജുനും കൂടെ കാണാതായ രണ്ട് കര്‍ണാടക സ്വദേശികള്‍ക്കുമായുള്ള തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
നേരത്തെ, തിരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും കുത്തൊഴുക്ക് കണക്കിലെടുത്ത് പുഴയിലിറങ്ങാന്‍ പൊലീസ് അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു.
ജൂലൈ 16-ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയപാതയിലാണ് അപകടമുണ്ടായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറായിരുന്നു അര്‍ജുന്‍. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.#landslide #missingperson #searchandrescue #Karnataka #India #hope