Arrested | 17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസ്; കോളജ് പ്രിന്‍സിപല്‍ അറസ്റ്റില്‍
ബെംഗ്‌ളൂറു: (www.kasargodvartha.com) കര്‍ണാടകയില്‍ 17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കോളജ് പ്രിന്‍സിപല്‍ അറസ്റ്റില്‍. പ്രീയൂനിവേഴ്‌സിറ്റി (PU) കോളജ് പ്രിന്‍സിപലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിയെ പ്രിന്‍സിപലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. തുടര്‍ന്ന് കൊലപ്പെടുത്തുകയും കോളജ് ഹോസ്റ്റലില്‍ കെട്ടിത്തൂക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രിന്‍സിപലിനെ പൊലീസ് പിടികൂടുകയായിരുന്നു.
Keywords: News, National, Top-Headlines, arrest, Arrested, Crime, Police, Karnataka: Principal Arrested For Molesting, Killing Minor Student.