Siddaramaiah | കാവേരി - കര്‍ഷക പ്രശ്‌നം രൂക്ഷം; മഴ കനിയാന്‍ മഹാദേവേശ്വര സ്വാമിയോട് പ്രാര്‍ഥിച്ച് മുഖ്യമന്ത്രി സിദ്ധാരാമയ്യ
Sep 28, 2023, 10:33 IST
മംഗ്‌ളൂറു: (KasargodVartha) കര്‍ണാടകയില്‍ ഈ വര്‍ഷം മഴക്കുറവ് മൂലം വരള്‍ചാഭീഷണി നേരിടുകയും 195 താലൂകുകളെ വരള്‍ച ബാധിതമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ കര്‍ഷകരുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷേത്രദര്‍ശനം നടത്തി. കാവേരി നദീജല പ്രശ്നവും കര്‍ഷക സമരവും കര്‍ണാടക മന്ത്രിസഭയെ പ്രക്ഷുബ്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ ചാമരാജനഗരയിലെ മഹാദേശ്വര മലകയറി.
ബുധനാഴ്ച (27.09.2023) രാവിലെ മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച മുഖ്യമന്ത്രി ആരതി അര്‍പിച്ചു. 'കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാന്‍ കഴിയണേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു'- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങിനെ പ്രതികരിച്ചു -'കാവേരി ജല റഗുലേഷന്‍ കമിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്‌നാടിന് നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം അനുഭവിക്കുകയുമാണ്. നിയമോപദേശം തേടിയിട്ടുണ്ട്'. കാവേരി ജലപ്രശ്‌നം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി - ജെഡിഎസ് കൂട്ടുകെട്ട് ബന്ദ് ഉള്‍പെടെ സമരമുഖത്താണ്.
സംസ്ഥാനത്തെ ജലസംഭരണികളില്‍ ആവശ്യത്തിന് ജലം ലഭ്യമല്ലെന്നും കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥാ പ്രവചനം അനുകൂലമല്ലാത്ത സാഹചര്യത്തില്‍ തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുക എന്നത് പ്രായോഗികമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ബിജെപിയും ജെഡിഎസും പൂര്‍ണപിന്തുണയാണ് നല്‍കുന്നത്.
Keywords: News, National-News, National, Mangalore-News, Top-Headlines, Malayalam-News, Karnataka News, Mahadeveshwara Swami, Temple, Rain, Chief Minister, Siddaramaiah, Pray, Farmers, People, Religion, Karnataka: Prayed for well-being of farmers and people, says Siddaramaiah after visit to Male Mahadeshwara temple.