Arrested | സബ് ഇന്‍സ്പെക്ടറുടെ വേഷവും ലോഗോയും ഉപയോഗിച്ച് വ്യാജനായി നടന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥി മംഗ്‌ളൂറില്‍ അറസ്റ്റിലായ സംഭവം; കള്ളി വെളിച്ചത്തായത് പഠിക്കുന്ന കോളജിലെ പരിപാടിക്ക് പൊലീസ് എത്തിയപ്പോള്‍, സഹപാഠികള്‍ അഭിമാനത്തോടെ കാട്ടി കൊടുത്ത 'റോ' ഓഫീസര്‍ കുടുങ്ങിയത് ഇങ്ങനെ
മംഗ്‌ളൂറു: (www.kvartha.com) സബ് ഇന്‍സ്പെക്ടറുടെ വേഷവും ലോഗോയും ഉപയോഗിച്ച് വ്യാജനായി നടന്നെന്ന പരാതിയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി മംഗ്‌ളൂറില്‍ പിടിയിലായത് കോളജിലെ ഒരു പരിപാടിക്ക് പൊലീസ് എത്തിയപ്പോള്‍. സഹപാഠികള്‍ അഭിമാനത്തോടെ കാട്ടി കൊടുത്ത 'റോ' ഓഫീസറാണ് വ്യാജനാണെന്ന് വൈകാതെ പൊലീസിന് മനസിലായത്. ഇടുക്കി ജില്ലക്കാരനായ ബെനഡിക്ട് സാബുവിനെയാണ് (25) മംഗ്‌ളൂറു ഉര്‍വ പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്പരപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നഗരത്തിലെ പ്രമുഖ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് പൊലീസ് ഓഫീസര്‍ ചമഞ്ഞതിന് പിടിയിലായത്. ആറ് മാസം മുമ്പാണ് ബെനഡിക്ട് പാരാ മെഡികല്‍ കോളജില്‍ ചേര്‍ന്നത്. കേരളത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനാണെന്നാണ് ആ സമയം കോളജ് അധികൃതരോട് പറഞ്ഞിരുന്നു.
കോളജില്‍ ഈയടുത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് വ്യാജ എസ്‌ഐക്ക് വിനയായത്. കേരള പൊലീസിലേയും 'റോ'യിലേയും ഓഫീസര്‍ ഇവിടെ വിദ്യാര്‍ഥിയായി ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതോടെ പരിചയപ്പെടാന്‍ പൊലീസ് മുന്നോട്ടുവരുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥിയുമായി സംസാരിച്ചതോടെ സംശയം തോന്നുകയായിരുന്നു. കൂടുതല്‍ ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. യുവാവിന്റെ പക്കല്‍നിന്നും 380 മൈക്രോണ്‍ പ്ലാസ്റ്റികില്‍ തയ്യാറാക്കിയ ഏതാനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തു. അന്വേഷണ ഏജന്‍സിയായ 'റോ'യുടെ ഓഫിസര്‍, കേരള പൊലീസ് സബ് ഇന്‍സ്പെക്ടര്‍, കൃഷി-കര്‍ഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് വ്യാജ ഐഡികള്‍.
എസ്ഐയുടെ യൂനിഫോം, ലോഗോ, ഷൂ, മെഡല്‍, ബെല്‍റ്റ്, തൊപ്പി, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടെടുത്തു. അതേസമയം, അറസ്റ്റിലായ വിദ്യാര്‍ഥി എന്തെങ്കിലും തട്ടിപ്പ് നടത്തിയതായി പൊലീസിന് പരാതി ലഭിച്ചിട്ടില്ല.
Keywords: News, National-News, National, Top-Headlines, Malayalam-News, Karnataka, Nursing Student, Kerala, Arrested, Police Officer, Mangaluru, Karnataka: Nursing student from Kerala arrested for conning people as police officer from Mangaluru.