city-gold-ad-for-blogger
Aster MIMS 10/10/2023

Election Result | കുടകില്‍ കാവിക്കോടയകന്ന് മൂവര്‍ണ പ്രഭാതം വിരിഞ്ഞു; 2 ദശകങ്ങളുടെ ബിജെപി കുത്തക തകര്‍ന്നു; കോണ്‍ഗ്രസ് കുറിച്ചത് ചരിത്രജയം

മടിക്കേരി: (www.kasargodvartha.com) രണ്ട് പതിറ്റാണ്ടായി കാവിക്കോടയില്‍ മങ്ങിക്കിടന്ന കുടക് മലനിരകളില്‍ മൂവര്‍ണ പ്രഭാതം വിരിഞ്ഞു. കുടക് ജില്ലയിലെ വീരാജ്‌പേട്ട, മടിക്കേരി എന്നീ രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസ് നേടി. രണ്ട് ദശകങ്ങളുടെ ബിജെപി കുത്തകയാണ് ജില്ലയില്‍ തകര്‍ന്നത്. വീരാജ്‌പേട്ടയില്‍ കൊടവ, മടിക്കേരിയില്‍ വൊക്കാലിഗ (ഗൗഡ) വിഭാഗങ്ങള്‍ക്കാണ് മുന്‍തൂക്കം. കൊടവ വിഭാഗത്തിലെ എഎസ് പൊന്നണ്ണയാണ് വീരാജ്‌പേട്ട മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ ജയിച്ച കോണ്‍ഗ്രസ് പുതുമുഖം.
       
Election Result | കുടകില്‍ കാവിക്കോടയകന്ന് മൂവര്‍ണ പ്രഭാതം വിരിഞ്ഞു; 2 ദശകങ്ങളുടെ ബിജെപി കുത്തക തകര്‍ന്നു; കോണ്‍ഗ്രസ് കുറിച്ചത് ചരിത്രജയം

പൊന്നണ്ണ 83791 വോടുകള്‍ നേടിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഗൗഡ വിഭാഗക്കാരന്‍ കെ ജി ബൊപ്പയ്യ നാലാം അങ്കത്തില്‍ പരാജയത്തിന്റെ കൈപ്പറിഞ്ഞു. 79500 വോടുകളാണ് ഈ സിറ്റിംഗ് എംഎല്‍എ നേടിയത്. ജെഡിഎസിലെ എംഎ മന്‍സൂര്‍ അലിക്ക് 1121 വോടുകള്‍ ലഭിച്ചു. 2004ല്‍ എച് ഡി വസവരാജു, 2008, 2013, 2018 തിരഞ്ഞെടുപ്പുകളില്‍ കെ ജി ബൊപ്പയ്യ എന്നിങ്ങനെ വിജയിച്ച ബിജെപി കുത്തക മണ്ഡലമാണിത്.

കര്‍ണാടകയില്‍ പൊതുവേയുള്ള ഭരണവിരുദ്ധ തരംഗവും ഫാസിസ്റ്റ് വിരുദ്ധ മനോഭാവവും മുന്‍ സ്പീകര്‍ ബൊപ്പയ്യക്ക് എതിരായുമുണ്ടായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവും അഴിമതിക്കെതിരേയും സാമൂഹിക നീതിക്കായും പോരാടിയ നേതാവുമായിരുന്ന പരേതനായ എ കെ സുബ്ബയ്യയുടെ മകനാണ് പൊന്നണ്ണ. 'ബി ജെ പിയുടെ കണ്ണില്‍ ഹിന്ദു വിരുദ്ധനാണ് സുബ്ബയ്യ. മകനും അങ്ങിനയല്ലേ വരൂ എന്ന പ്രചാരണങ്ങളെ ജാതി, മത വിഭാഗീയതയല്ല മാനവികതയും വികസനവുമാണ് തന്റെ മാനിഫെസ്റ്റോ എന്ന് പറഞ്ഞായിരുന്നു പൊന്നണ്ണ നേരിട്ടത്', നേതാക്കള്‍ പറയുന്നു.
     
Election Result | കുടകില്‍ കാവിക്കോടയകന്ന് മൂവര്‍ണ പ്രഭാതം വിരിഞ്ഞു; 2 ദശകങ്ങളുടെ ബിജെപി കുത്തക തകര്‍ന്നു; കോണ്‍ഗ്രസ് കുറിച്ചത് ചരിത്രജയം

ബിജെപി --കോണ്‍ഗ്രസ് - ജെ ഡി എസ് ത്രികോണ മത്സര പ്രതീതിയുണ്ടായ മടിക്കേരി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ബി ജെ പിയുടെ എം പി അപ്പാച്ചു രഞ്ജനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ ഡോ. മന്റര്‍ ഗൗഡ ചരിത്ര വിജയം നേടി. ഇദ്ദേഹത്തിന് 84879 വോടുകളും സിറ്റിംഗ് എംഎല്‍എക്ക് 80477 വോടുകളും ലഭിച്ചു. ജെ ഡി എസിന്റെ എന്‍ മുത്തപ്പക്ക് 6233 വോടുകളാണ് ലഭിച്ചത്. എസ് ഡി പി ഐ ടികറ്റില്‍ മത്സരിച്ച മടിക്കേരി മുനിസിപല്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അമിന്‍ മുഹ്‌സിന്‍ 1436 വോടുകള്‍ നേടി. 2008 മുതല്‍ ഈ മണ്ഡലം അപ്പാച്ചു രഞ്ജനാണ് പ്രതിനിധാനം ചെയ്യുന്നത്.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, Kodagu News, Karnataka Kodagu Election Result: Congress Wins Kodagu District.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL