Woman Arrested | മാനസിക വെല്ലുവിളി നേരിടുന്ന മകളെ നാലാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസില്‍ യുവതി അറസ്റ്റില്‍
Aug 6, 2022, 16:01 IST
ബെംഗ്ളുറു: (www.kasargodvartha.com) മാനസിക വെല്ലുവിളി നേരിടുന്ന നാല് വയസുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസില്‍ യുവതിയെ ബെംഗ്ളുറു പൊലീസ് അറസ്റ്റ് ചെയ്തു. സംസാരിക്കാന്‍ കഴിവില്ലാത്ത തന്റെ കുട്ടി ജോലിയിലെ പുരോഗതിക്ക് തടസമാണെന്ന് ദന്തഡോക്ടറായ യുവതി കരുതിയതായി പൊലീസ് പറയുന്നു. ബെംഗ്ളൂറിലെ സമ്പങ്കിരാമനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
സുഷമ ഭരദ്വാജ് കുട്ടിയെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിച്ചെങ്കിലും അയല്‍വാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. ഭര്‍ത്താവ് കിരണിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സികെസി ഗാര്‍ഡനിലെ അദ്വൈത് ആശ്രയ അപാര്ടമെന്റിന്റെ നാലാം നിലയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതി മകളെ ബാല്‍ക്കണിയില്‍ നിന്ന് താഴെയിടുന്നത് കാണാം.
നേരത്തെ മകളെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കാന്‍ സുഷമ ശ്രമിച്ചിരുന്നുവെന്നും വിവരമറിഞ്ഞ് കിരണ്‍ ഉടന്‍ സ്റ്റേഷനിലെത്തി മകളെ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Keywords: News, National, Karnataka, Top-Headlines, Crime, Arrested, Crime, Police, Karnataka Horror, Karnataka Horror: Bengaluru Woman Arrested for Throwing Mentally Challenged Daughter From 4th Floor.
< !- START disable copy paste -->