Milk Price | നന്ദിനി പാലിന് വില വര്‍ധിപ്പിച്ചു; ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും
Jul 22, 2023, 15:45 IST
ബെംഗ്‌ളൂറു: (www.kasargodvartha.com) കര്‍ണാടകയില്‍ നന്ദിനി പാലിന് വില വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇതോടെ നിലവില്‍ 39 രൂപയായിരുന്ന ഒരു ലിറ്റര്‍ പാല്‍ ഇനിമുതല്‍ 43 രൂപ ആയിരിക്കും. നന്ദിനി പാല്‍ ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്.
കര്‍ണാടക മില്‍ക് ഫെഡറേഷന്‍ (KMF) ഉടന്‍ വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ നന്ദിനി പാലിന് മൂന്ന് രൂപ വില കൂടുമെന്ന് കെഎംഎഫ് പ്രസിഡന്റ് ഭീമ നായിക് ആണ് പറഞ്ഞത്. നന്ദിനി പാലിന് ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്ന് കര്‍ണാടക മില്‍ക് ഫഡറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു നന്ദിനി ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചിരുന്നത്. ഈ വര്‍ഷം വീണ്ടും അഞ്ചു രൂപ കൂട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം തള്ളിയെങ്കിലും പിന്നീട് രണ്ടു രൂപ കൂട്ടാന്‍ അനുവാദം നല്‍കി.
Keywords: Karnataka, News, Price, Milk, Milk Price, Nandini Milk, Karnataka hikes price of Nandini milk by Rs 3 per litre.