Royal Family |ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി മൈസൂര്‍ രാജ കുടുംബാംഗങ്ങള്‍
മൈസൂറു: (www.kasargodvartha.com) മൈസൂര്‍ രാജ കൊട്ടാരം അനന്തരാവകാശികള്‍ ബുധനാഴ്ച അഗ്രഹാര ശ്രീകാന്ത സ്‌കൂള്‍ പോളിംഗ് ബൂതിലെത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി. മുതിര്‍ന്ന അംഗം പ്രമോദ ദേവി വഡിയാര്‍, ഇളം മുറയിലെ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വഡിയാര്‍, ഭാര്യ ത്രിശിഖ കുമാരി എന്നിവരാണ് വോട് രേഖപ്പെത്തിയത്.
പ്രമോദ ദേവി സ്‌കൂള്‍ മുറ്റത്ത് കാറില്‍ വന്നിറങ്ങി ക്യൂവില്‍ നിന്നെങ്കിലും തന്റെ ഊഴമെത്തിയപ്പോഴേക്കും വോട് ചെയ്യാനാവാതെ മടങ്ങി. തിരിച്ചറിയല്‍ രേഖ മറന്നതായിരുന്നു കാരണം. കൊട്ടാരം പരിചാരകനെ വിളിച്ച് ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട 'രാജ്ഞി' അര മണിക്കൂറോളം കാറില്‍ കാത്തിരുന്നു.
വോട് ചെയ്യാന്‍ തിടുക്കത്തില്‍ ഇറങ്ങിതതിനാലാണ് തിരിച്ചറിയല്‍ രേഖ മറന്നതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വോട് ചെയ്തിറങ്ങിയ യദുവീര്‍ കൃഷ്ണദത്ത-ത്രിശിഖ കുമാരി ദമ്പതികള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് ഡ്യൂടിയിലുള്ളവര്‍ സെല്‍ഫിയെടുത്തു.
Keywords: Manglore, News, Top-Headlines, National, Karnataka, Royal Family, Karnataka Election, Pramoda Devi, Vote, Karnataka Election 2023 Voting: Rajmata Pramoda Devi Wadiyar Arrives To Cast Her Vote.