Accident | കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കുടക് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
മടിക്കേരി: (www.kasargodvartha.com) കാറും കെഎസ്ആര്‍ടിസി (കര്‍ണാടക) ബസും കൂട്ടിയിടിച്ച് കുടക് സ്വദേശികളായ ദമ്പതികള്‍ക്ക് ഹുന്‍സൂറില്‍ ദാരുണാന്ത്യം. മറഗോഡു കോളജ് റിട. പ്രിന്‍സിപലും ബി എസ് പി കുടക് ജില്ല വൈസ് പ്രസിഡന്റുമായ എച് ബി ബെല്ലിയപ്പ(64), ഭാര്യ വീണ(54) എന്നിവരാണ് മരിച്ചത്.
ഹൈദരാബാദില്‍ കംപനിയില്‍ ജോലി ചെയ്യുന്ന മകള്‍ ശ്രുതിയെ മൈസൂറു വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരാന്‍ പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ രംഗയ്യനകൊപ്പക്കടുത്ത് ദേശീയ പാത 275ല്‍ ബസ് ഇടിക്കുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാര്‍ ഓടിച്ച ബെല്ലിയപ്പ തല്‍ക്ഷണം മരിച്ചു. ഭാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഹുന്‍സൂര്‍ ഡിവൈഎസ്പി മഹേഷ്, ബില്ലികെരെ ഇന്‍സ്‌പെക്ടര്‍ ചിക്കസ്വാമി, സബ് ഇന്‍സ്‌പെക്ടര്‍ ലിംഖരാജ് അര്‍സ് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി. ബില്ലികെരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: Karnataka, News, National, Couple, death, KSRTC Bus, Car, Accident, Karnataka: Couple died in KSRTC bus-car collision.