city-gold-ad-for-blogger

Election Trend | കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആധിപത്യം; തീരദേശ മേഖലയില്‍ ബിജെപി കുതിപ്പ്; മംഗ്‌ളൂറില്‍ യു ടി ഖാദര്‍ ബഹുദൂരം മുന്നില്‍

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 9.45 മണിയാവുമ്പോള്‍ കോണ്‍ഗ്രസ് 131, ബിജെപി 73, ജെഡിഎസ് 18 സീറ്റുകളില്‍ മുന്നിലാണ്. 224 അംഗ സഭയില്‍ 113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
    
Election Trend | കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആധിപത്യം; തീരദേശ മേഖലയില്‍ ബിജെപി കുതിപ്പ്; മംഗ്‌ളൂറില്‍ യു ടി ഖാദര്‍ ബഹുദൂരം മുന്നില്‍

അതേസമയം, ബിജെപി ശക്തി കേന്ദ്രമായ തീരദേശ മേഖലയില്‍ ബിജെപിയാണ് മുന്നില്‍. എന്നിരുന്നാലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ ആകെയുള്ള എട്ട് സീറ്റില്‍ ബിജെപി ആറിടത്തും കോണ്‍ഗ്രസ് രണ്ട്ന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. ഉഡുപി ജില്ലയില്‍ അഞ്ചില്‍ നാലിടത്തും ബിജെപി മുന്നേറുന്നു. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും നേടാനാവാത്ത കോണ്‍ഗസ് ഒരു സീറ്റില്‍ മുന്നിലാണ്

മംഗ്‌ളൂറില്‍ യു ടി ഖാദര്‍ 6879 വോട്ടുകള്‍ നേടി ബഹുദൂരം കുതിപ്പ് തുടരുന്നു. ബിജെപിക്ക് 2724 വോടുകള്‍ മാത്രമാണ് നേടാനായത്. എസ് ഡി പി ഐ 1805 വോടുകള്‍ നേടി. മംഗ്‌ളുറു സൗത്, നോര്‍ത്, മൂഡബിദ്രി, ബണ്ട് വാള്‍, ബെല്‍ത്തങ്ങാടി, സുള്ള്യ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. പുത്തൂറാണ് കോണ്‍ഗ്രസ് മുന്നിലുള്ള മറ്റൊരു മണ്ഡലം. ഉഡുപ്പിയില്‍ ബൈന്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, BJP, Karnataka Politics, Karnataka Election 2023, Karnataka: Congress leads over BJP in early trends.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia