Anand Mamani | കര്‍ണാടക നിയമസഭ ഡെപ്യൂടി സ്പീകര്‍ ആനന്ദ് മാമണി അന്തരിച്ചു
Oct 23, 2022, 08:52 IST
ബെംഗ്‌ളൂറു: (www.kasargodvartha.com) കര്‍ണാടക നിയമസഭ ഡെപ്യൂടി സ്പീകര്‍ ആനന്ദ് മാമണി(56) അന്തരിച്ചു. ഒരുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ബെംഗ്‌ളൂറിലെ മണിപ്പാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം.
പ്രമേഹരോഗബാധിതനായ മാമണിക്ക് കരളിന് അണുബാധയേറ്റിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധരുടെ ഉപദേശത്തെ തുടര്‍ന്ന് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, പിന്നീട് മണിപ്പാലിലേക്ക് തന്നെ തിരികെ കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ ഏതാനം ദിവസമായി അദ്ദേഹം കോമയില്‍ തുടരുകയായിരുന്നുവെന്നാണ് വിവരം.
മൂന്ന് തവണ ബി ജെ പി എം എല്‍ എ ആയിരുന്നു. സാവദാട്ടി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ആനന്ദ് മാമണി. മൃതദേഹം ഞായറാഴ്ച മാമണിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും.
Keywords: news,National,India,Death,Obituary,Karnataka,Top-Headlines, Karnataka Assembly Deputy Speaker Anand Mamani Dies At 56