city-gold-ad-for-blogger

Arrested | ആന്ധ്രയിൽ നിന്ന് കർണാടകയിലേക്ക് ബീഫ് കൊണ്ടുവന്ന വാഹനങ്ങൾ തടയുകയും കാർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ 16 ശ്രീരാമ സേന പ്രവർത്തകർ അറസ്റ്റിൽ; 'ഇറച്ചിക്കടത്തിന് 7 പേരും പിടിയിൽ'

മംഗ്ളുറു: (www.kasargodvartha.com) ആന്ധ്രപ്രദേശിലെ ഹിന്ദുപൂരിൽ നിന്ന് കർണാടകയിലെ ദൊഡ്ഡബല്ലപുരയിലേക്ക് ബീഫ് കയറ്റി വന്ന അഞ്ച് വാഹനങ്ങൾ തടയുകയും അകമ്പടിയായി സഞ്ചരിച്ച കാർ കത്തിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ ബീഫ് കടത്തിയെന്നതിന് ഏഴ് പേരേയും അക്രമം നടത്തിയെന്നതിന് 16 ശ്രീരാമ സേന പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Arrested | ആന്ധ്രയിൽ നിന്ന് കർണാടകയിലേക്ക് ബീഫ് കൊണ്ടുവന്ന വാഹനങ്ങൾ തടയുകയും കാർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ 16 ശ്രീരാമ സേന പ്രവർത്തകർ അറസ്റ്റിൽ; 'ഇറച്ചിക്കടത്തിന് 7 പേരും പിടിയിൽ'

ഞായറാഴ്ച പുലർച്ചെ 5.45ഓടെയാണ് സംഭവം എന്ന് ബെംഗ്ളൂറു റൂറൽ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബലദന്തി പറഞ്ഞു. വിവരം അറിഞ്ഞയുടൻ സ്ഥലത്ത് എത്തിയ പൊലീസാണ് ബീഫ് കടത്തിയ ഏഴ് പേരെ അക്രമികളിൽ നിന്ന് രക്ഷിച്ചതെന്ന് എസ് പി കൂട്ടിച്ചേർത്തു. 'അഞ്ച് മിനി ലോറികളിൽ മാംസവും അകമ്പടി കാറിൽ രണ്ട് പേരുമായാണ് ബീഫ് കൊണ്ടുവന്നത്. യാത്രക്കാരെ വലിച്ചിട്ട് മർദിച്ച് അക്രമികൾ കാറിന് തീയിട്ടു. തുടർന്ന് ലോറി ഓടിച്ചവരെ അക്രമിക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. അക്രമികൾ ദേഹത്ത് മാംസം ചൊരിയുകയും ഇറച്ചിയിലൂടെ നടത്തിക്കുകയും ചെയ്തതായി ബീഫ് കടത്തുകാർ പൊലീസിനോട് പറഞ്ഞു', പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ബിജെപി സർകാർ കർണാടകയിൽ നടപ്പാക്കിയ ഗോവധ നിരോധ നിയമം അനുസരിച്ചാണ് ഏഴ് പേർക്ക് എതിരെ കേസെടുത്തത്. ഇതിൽ അഞ്ചു പേർ ആന്ധ്ര ഹിന്ദുപൂർ സ്വദേശികളും രണ്ടു പേർ കർണാടക ചിക്കബല്ലപൂർ ജില്ലയിലെ സ്വദേശികളുമാണ്. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Keywords: News, National, Mangalore, Arrested, Karnataka, Bangalore, Crime, Cese, Video, Social Media, Fire, Police, Attack, Karnataka: 7 arrested for beef smuggling, 16 held for assaulting them.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia