Drowned | കാവേരി നദിയില്‍ 5 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
*സംഭവം ബെംഗ്‌ളൂറു കനക്പുര മേക്കെദാട്ട് അണക്കെട്ടിന് സമീപം.
*മരിച്ചവരില്‍ 3 പേര്‍ പെണ്‍കുട്ടികള്‍.
*എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ബെംഗ്‌ളൂറു: (KasargodVartha) അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചു. രാമനഗര ജില്ലയിലെ കനക്പുര മേക്കെദാട്ട് അണക്കെട്ടിന് സമീപമാണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്. ഹര്‍ഷിത (20), വര്‍ഷ (20), നേഹ (19), അഭിഷേക് (20), തേജസ് (21) എന്നിവരാണ് മരിച്ചത്.
കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥികള്‍ കാവേരി നദിയുടെ സംഗമസ്ഥാനത്ത് അപകടത്തില്‍പെട്ടത്. ബെംഗ്‌ളൂറിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന 12 പേരടങ്ങിയ സംഘമാണ് തിങ്കളാഴ്ച (29.04.2024) രാവിലെ മേക്കെദാട്ട് സന്ദര്‍ശിക്കാനെത്തിയത്. നീന്തുന്നതിനിടെ ഇവര്‍ ചുഴിയില്‍ കുടുങ്ങി മുങ്ങിമരിക്കുകയായിരുന്നുവെന്ന് സതനൂര്‍ പൊലീസ് പറഞ്ഞു. ബാക്കിയുള്ള ഏഴ് വിദ്യാര്‍ഥികള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.