മതേതരത്വം ആചാരങ്ങളെ എങ്ങനെ ബാധിക്കുമെന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിലെ ചോദ്യം; കിടിലന്‍ മറുപടിയുമായി കണ്ണന്‍ ഗോപിനാഥ് ഐ എ എസ്
Sep 22, 2019, 17:05 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 22/09/2019) കഴിഞ്ഞ ദിവസം നടന്ന സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കണ്ണന്‍ ഗോപിനാഥന്‍. സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതേതരത്വം ആചാരങ്ങളെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനാണ് കണ്ണന്‍ ഗോപിനാഥന്‍ ഉത്തരം നല്‍കിയിരിക്കുന്നത്. ശാസ്ത്രീയ പിന്തുണയില്ലാത്ത ദുരാചാരങ്ങളെയും അനാരോഗ്യകരമായ ആചാരങ്ങളെയും മറികടക്കുന്നതിന് സഹായിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വമെന്നായിരിക്കും ഉത്തരത്തിന്റെ ആദ്യ വാചകം എന്നാണ് കണ്ണന്‍ ഗോപിനാഥിന്റെ മറുപടി.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഐ എ എസ് രാജിവച്ചിരുന്നു. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21ന് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. പിന്നീട് രാജ്യത്ത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തില്‍ മാത്രമേ ശക്തമായി പ്രതികരിക്കാന്‍ സാധിക്കുകയുള്ളുവെന്നും തന്റെ രാജിക്കുള്ള കാരണമായി കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, New Delhi, National, IAS, kannan gopinathan gives classic reply for controversial question regarding secularism in civil service exam