Court Order | സ്ത്രീധന പീഡന കേസ്; സിനിമ-സീരിയല്‍ നടിക്ക് 2 വര്‍ഷം തടവുശിക്ഷ
Dec 15, 2022, 06:38 IST
ബെംഗ്‌ളൂറു: (www.kasargodvartha.com) കന്നഡ സിനിമ-സീരിയല്‍ നടി അഭിനയയ്ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ച് കര്‍ണാടക ഹൈകോടതി. സ്ത്രീധന പീഡന കേസിലാണ് വിധി. സഹോദരന്‍ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിലാണിത്.
ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരന്‍ ചെലുവ എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചതാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: News, National, court order, case, complaint, Kannada actress Abhinaya gets 2-year jail for dowry harassment.