city-gold-ad-for-blogger

ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞങ്ങാട് സ്വദേശി

ഉദുമ: (www.kasargodvartha.com 28.09.2016) ഒക്ടോബര്‍ ആറുമുതല്‍ 12 വരെ ഇന്തോനേഷ്യയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞങ്ങാട് ലയണ്‍സ് ജിമ്മിലെ എം വി പ്രതീഷ് മത്സരിക്കും. കേരളത്തില്‍ നിന്നുള്ള ആറുപേരില്‍ ഒരാളായ എം വി പ്രതീഷ് കഴിഞ്ഞ വര്‍ഷം സ്‌പെയിനില്‍ വെച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിലെ സ്വര്‍ണ ജേതാവാണ്.

കായിക രംഗത്തെ മികവിന് തമിഴ്‌നാട് സര്‍ക്കാര്‍ വേള്‍ഡ് ക്ലാസിക് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വര്‍ഷം ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. മുന്‍പ് മൂന്ന് വര്‍ഷം മിസ്റ്റര്‍ കാസര്‍കോടും സ്‌ട്രോങ്ങ് മാന്‍ ഓഫ് കാസര്‍കോടും ജൂനിയര്‍ മിസ്റ്റര്‍ കേരളയും ആയിരുന്നു. യു എ ഇ യില്‍ നടന്ന നാഷണല്‍ വെയിറ്റ് ലിഫ്റ്റ് മത്സരത്തില്‍ ബെസ്റ്റ്് ലിഫ്റ്റര്‍ പഞ്ചഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സ്‌ട്രോങ്ങ് മാന്‍ ഓഫ് യു എ ഇ ആയിട്ടുണ്ട്.

കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയായ എം വി പ്രതീഷ് നിലവില്‍ ജില്ലാ ആം റെസ്റ്റലിങ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ്. ഉദുമ സ്വദേശിയായ സീനയാണ് ഭാര്യ. വിദ്യര്‍ത്ഥികളായ നന്ദന, നമൃത, നിലേഷ് മക്കള്‍.

ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞങ്ങാട് സ്വദേശി

Keywords : Kanhangad, Sports, India, National, Competition, Kanhangad native to participate Arm wrestling World championship.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia