കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം; നടപടി പിന്‍വലിച്ചില്ലെങ്കില്‍ അഭിനയം നിര്‍ത്തുമെന്ന് ഉലകനായകന്‍; ഞെട്ടിത്തരിച്ച് സിനിമാലോകം
Jun 3, 2017, 08:28 IST
ചെന്നൈ: (www.kasargodvartha.com 03.06.2017) കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ വന്‍ പ്രതിഷേധവുമായി ഉലകനായകന്‍ കമല്‍ഹാസന്‍. ചരക്കുസേവന നികുതി (ജിഎസ്ടി) യില്‍ സിനിമയുടെ നികുതിയും വര്‍ധിപ്പിച്ചതിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ അഭിനയം നിര്‍ത്തുമെന്നും ഉലകനായകന്‍ പറഞ്ഞു.
ഒരു ഇന്ത്യ ഒരു നികുതി എന്ന നടപടി സ്വാഗതാര്‍ഹമാണ്. പക്ഷേ സിനിമാ മേഖലയ്ക്ക് കൂടുതല്‍ നികുതി ചുമത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്ന് കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കി. ജിഎസ്ടിയില്‍ സിനിമയ്ക്കുള്ള നികുതി 28 ശതമാനമാണ് നിര്‍ദേശിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക സിനിമയെ തകര്‍ക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയ്ക്കുള്ള നികുതി 12-15 ശതമാനമാക്കണം. കൂടിയ നികുതി ചുമത്തുന്നത് അഭിനയം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഞാന്‍ സര്‍ക്കാരിന് വേണ്ടിയല്ല ജോലിയെടുക്കുന്നത്. ഈ നികുതി ഭാരം താങ്ങാന്‍ കഴിയാത്തതാണെങ്കില്‍ സിനിമ വിടും. ഈസ്റ്റ് ഇന്ത്യാ കമ്പനിയാണോ ഇതെന്നും താരം ചോദിച്ചു.
ബോളിവുഡ് സിനിമയ്ക്ക് 28 ശതമാനം നികുതി വലിയ കാര്യമാകില്ല. ഹോളിവുഡിനെയും ബോളിവുഡിനെയും പ്രാദേശിക സിനിമയെയും ഒരേ പോലെ കാണരുതെന്നും നികുതി കുറയ്ക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
Keywords: Kerala, Chennai, news, National, India, Tax, Entertainment, Film, BJP, Kamal Hassan against central govt.