കമല്‍ഹാസനെതിരേ വക്കീല്‍ നോട്ടീസ്; 100 കോടി നല്‍കണമെന്നാവശ്യം
Jul 31, 2017, 17:02 IST
ചെന്നൈ: (www.kasargodvartha.com 31.07.2017) ഉലകനായകന്‍ കമല്‍ഹാസനെതിരേ 100 കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്. ടെലിവിഷന്‍ പരിപാടിയില്‍ ചേരി നിവാസികളെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്. ഒരു തമിഴ് ചാനലില്‍ താരത്തിന്റെ ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടാണ് സംഭവം
പരിപാടിയിലെ ഒരു പരാമര്‍ശം ചേരി നിവാസികളെ അപമാനിക്കുന്നതാണെന്നും ഏഴ് ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞിരിക്കുന്നത് പുതിയ തമിഴകം പാര്‍ട്ടിയാണ്. കമല്‍ ഹാസനൊപ്പം തന്നെ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിനും പരിപാടിയില്‍ പങ്കെടുക്കുന്ന നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാമിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ചേരി നിവാസികളെയും താഴ്ന്ന വരുമാനക്കാരേയും അപമാനിക്കുന്ന തരത്തില്‍ ഗായത്രി രഘുറാം മോശമായി സംസാരിച്ചുവെന്നാണ് പരാതിക്കാരുടെ വാദം. ജാതിവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടി ചെയ്യുന്നതെന്നും ഇവര്‍ വാദിക്കുന്നുണ്ട്. പരിപാടിയുടെ ഒരു എപ്പിസോഡില്‍ ഗായത്രി രഘുറാം നടത്തിയ ഒരു പരാമര്‍ശമാണ് വിവാദമായത്.
ഈ പരാമര്‍ശം തമിഴ്‌നാട്ടിലെ അധകൃതരെയും താഴ്ന്ന വരുമാനക്കാരേയും ഒരുപോലെ അപമാനിക്കുന്നതാണെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഈ ഷോയിലൂടെ കമലഹാസനും മറ്റുള്ളവരും ജാതിവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവും പാര്‍ട്ടി നടത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chennai, News, National, Lawyer notice, Kamal Haasan, Television program, Controversy, Allegation.