city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശിക്ഷാ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് സി എസ് കര്‍ണന്‍ സുപ്രീംകോടതിയില്‍; താന്‍ ഒളിവില്‍ അല്ലെന്നും ചെന്നൈയിലുണ്ടെന്നും കര്‍ണന്‍, രാജ്യം വിട്ടതായി സൂചന

ന്യൂഡല്‍ഹി: (www.kasargodvartha.com 11/05/2017) കോടതിയലക്ഷ്യ കേസില്‍ തടവുശിക്ഷ വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന്‍ സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് കര്‍ണന്‍ കോടതിയില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയത്.

ബുധനാഴ്ച രാവിലെ കോടതി ഉത്തരവ് നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ പോലീസ് സംഘത്തിന് അദ്ദേഹത്തെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം താന്‍ ഒളിവിലല്ലെന്നും ചെന്നൈയില്‍ തന്നെയുണ്ടെന്നും ജസ്റ്റിസ് കര്‍ണന്‍ കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച്ച കോടതി ഉത്തരവിനെ തുടര്‍ന്ന്, കൊല്‍ക്കത്തയില്‍നിന്നും ചെന്നൈയിലെത്തിയ കര്‍ണന്‍ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലാണ് തങ്ങിയത്. അതേസമയം ജസ്റ്റിസ് കര്‍ണന്‍ രാജ്യം വിട്ടതായും റിപോര്‍ട്ടുകളുണ്ട്. നേപ്പാളിലേക്കോ, ബംഗ്ലാദേശിലേക്കോ കടന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.

ശിക്ഷാ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് സി എസ് കര്‍ണന്‍ സുപ്രീംകോടതിയില്‍; താന്‍ ഒളിവില്‍ അല്ലെന്നും ചെന്നൈയിലുണ്ടെന്നും കര്‍ണന്‍, രാജ്യം വിട്ടതായി സൂചന

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും മറ്റും കത്ത് എഴുതിയ കേസിലാണ് സുപ്രീംകോടതി ഏഴംഗബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരെ സ്വമേധയാ കേസെടുത്തത്. വിചാരണ നടപടികളുമായി സഹകരിക്കാത്ത ജസ്റ്റിസ് കര്‍ണന്‍ ചീഫ് ജസ്റ്റിസ് ഉള്‍പെടെയുള്ളവര്‍ക്ക് എതിരെ തുടര്‍ച്ചയായി ഉത്തരവുകള്‍ പുറപ്പെടുവിച്ചതും സുപ്രീംകോടതിയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറുമാസം ശിക്ഷിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : New Delhi, National, Top-Headlines, News, Justice Karnan, Sentenced To Jail, Asks For Recall Of Supreme Court Order.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia