city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജഡ്ജ് ലോയയുടെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു; മരണത്തില്‍ ഇപ്പോള്‍ സംശയമില്ലെന്ന് മകന്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 15.01.2018) ജഡ്ജ് ലോയയുടെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ച് മകന്‍ അനൂജ് ലോയ. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജിയായിരുന്നു ബ്രിജ് ഗോപാല്‍ ഹരികിഷന്‍ ലോയ. ലോയയുടെ മരണം വീണ്ടും ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് മകന്റെ രംഗപ്രവേശം.

ജഡ്ജ് ലോയയുടെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു; മരണത്തില്‍ ഇപ്പോള്‍ സംശയമില്ലെന്ന് മകന്‍

പിതാവിന്റെ മരണത്തില്‍ ഇപ്പോള്‍ സംശയമൊന്നുമില്ലെന്ന് അനൂജ് പറയുന്നു. എനിക്കൊരു സംശയവുമില്ല. വികാര തള്ളിച്ചയില്‍ നേരത്തേ സംശയം തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം വ്യക്തമാണ്. അച്ചന്‍ മരിക്കുമ്പോള്‍ എനിക്ക് 17 വയസായിരുന്നു. ആ സമയത്ത് ഒന്നും മനസിലായിരുന്നില്ല. ഒരു ഗൂഢാലോചനയും നടന്നിട്ടില്ല. ഒരു രാഷ്ട്രീയത്തിനും ഇരയാകാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല അനൂജ് പറഞ്ഞു.

എന്നാല്‍ ലോയയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചില ബന്ധുക്കള്‍ മുന്നോട്ടുവന്നു. ലോയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും അതേ കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

SUMMARY: However, some of the relatives of judge Loya still want investigation into his death. An uncle of judge Loya, who did not want to be named, told NDTV that there was pressure on judge Loya and said that there should be an enquiry.

Keywords: National, Justice Loya, Murder, New Delhi, India, news, 'Judge Loya's Death Politicized, No Suspicion Now,' Says Son

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia