city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Electric Scooter | പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ജോയ് ഇ-ബൈക്ക്; ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ (Joy e-Bike) മാതൃ കമ്പനിയായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നു. ഇത് ജനുവരി 12 ന് ഓട്ടോ എക്സ്പോ 2023-ല്‍ അവതരിപ്പിക്കും. പുതിയ ജോയ് ഇ-ബൈക്ക് ഇലക്ട്രിക് വാഹനം എങ്ങനെയായിരിക്കുമെന്ന് കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല.
            
Electric Scooter | പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ജോയ് ഇ-ബൈക്ക്; ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും

ഇത് ഒരു റെട്രോ തീം വെസ്പ ശൈലിയിലുള്ള സ്‌കൂട്ടറാകാമെന്നാണ് അറിയുന്നത്. അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പ് യൂണിറ്റുള്ള റിയര്‍ വ്യൂ മിററുകള്‍, ഫ്രണ്ട് ആപ്രോണ്‍, സൈഡ് പാനലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രോം ബിറ്റുകള്‍ സ്‌കൂട്ടറിന് ലഭിക്കുമെന്നും ടീസര്‍ സൂചിപ്പിക്കുന്നു. ടീസര്‍ ചിത്രം അനുസരിച്ച്, മോഡലിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഏകദേശം ഒരു ലക്ഷം രൂപയായിരിക്കും (എക്സ് ഷോറൂം) വിലയെന്നും ഊഹാപോഹങ്ങള്‍ ശക്തമാണ്. ഈ വിലനിലവാരത്തില്‍, ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ഒകിനാവ, ആമ്പിയര്‍, ഓല എസ്1 എയര്‍ തുടങ്ങിയ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി മത്സരിക്കും.

ജോയ് ഇ-ബൈക്ക് 2022 ഡിസംബറില്‍ 5,400 വാഹനങ്ങള്‍ വിറ്റിട്ടുണ്ട്. 2021 ഡിസംബറില്‍ വിറ്റ 3,860 യൂണിറ്റുകളെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2022 ജനുവരിക്കും ഡിസംബറിനും ഇടയില്‍ 43,914 വില്‍പനയുമായി കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചു.

Keywords:  Latest-News, National, Top-Headlines, New Delhi, Auto-Expo, Vehicles, India, Business, Technology, Bike, Scooter, Joy e-bike To Launch New e-Scooter At Auto Expo 2023.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia