city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജെഎന്‍യു ആക്രമണത്തില്‍ രാജ്യ വ്യാപക പ്രതിഷേധം; ക്യാമ്പസിന് പുറത്തുനിന്നുള്ള നാലുപേര്‍ കസ്റ്റഡിയില്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 06.01.2020) ജെഎന്‍യു ആക്രമണത്തില്‍ ക്യാമ്പസിന് പുറത്തുനിന്നുള്ള നാലുപേര്‍ കസ്റ്റഡിയില്‍. ഞായറാഴ്ച നടന്ന വ്യാപക അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുഖം മൂടി ധരിച്ചായിരുന്നു ആക്രമണം നടത്തിയത്. സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്‌മെന്റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു.

തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. ജെഎന്‍യു ആക്രമണത്തില്‍ രാജ്യ വ്യാപക പ്രതിഷേധം ശക്തമായി തുടരുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ അധ്യാപകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

ജെഎന്‍യു ആക്രമണത്തില്‍ രാജ്യ വ്യാപക പ്രതിഷേധം; ക്യാമ്പസിന് പുറത്തുനിന്നുള്ള നാലുപേര്‍ കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, news, National, JNU-CAMPUS, Students, Teachers, Attack, Police, custody, Injured, JNU attack; Police taken 4 people into custody

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia