city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മ തന്നേക്കാൾ എട്ട് വയസ്സ് കുറവുള്ള യുവാവുമായി പ്രണയത്തിലായി; 22 കാരന് വേറെ വിവാഹം ആലോചിച്ചപ്പോൾ വിവാഹം മുടക്കാനായി കാമുകന്റെ അനുജനെ കൊന്നു. 30 കാരി അറസ്റ്റിൽ; ആ പ്രണയ കഥ ഇങ്ങനെ

പട്ന (ബീഹാർ): (www.kasaragodvartha.com 28.04.2017) യുവാവുമായുള്ള വീട്ടമ്മയുടെ പ്രണയം നടക്കില്ലെന്ന് കണ്ട വീട്ടമ്മ യുവാവിന്റെ വിവാഹം മുടക്കാൻ ചെയ്തത് കൊടും ക്രൂരത. കാമുകന്റെ അനുജനെ കൊല്ലുന്നതിലൂടെ വിവാഹം മുടങ്ങുമെന്ന കരുതിയ വീട്ടമ്മക്ക് തെറ്റിയില്ല, പക്ഷെ വിവാഹം മുടങ്ങിയെങ്കിലും കൊല കുറ്റത്തിന് 30 കാരി അറസ്റ്റിലായി. സുനിൽ എന്ന ടുണ്ടുൺ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടർന്ന് പൂനം ദേവി (30) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. കാത്തിഹാർ ജില്ലയിലെ കദ്വ ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് സംഭവം.

ഏഴും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ മാതാവായ ദേവി ഭർത്താവിൽ നിന്നും അകന്ന് കഴിയുകയാണ്. ഇതിനിടക്ക് സ്വന്തം വീടിന്റെ അടുത്തുള്ള പ്രദീപ് (22) എന്ന യുവാവുമായി ദേവി പ്രണയത്തിലായി. മകനെക്കാൾ എട്ട് വയസ്സ് കൂടുതലുള്ള യുവതിയുമുള്ള വിവാഹത്തിന് പക്ഷെ രക്ഷിതാക്കൾ സമ്മതിച്ചില്ല. തുടർന്ന് പ്രണയ ബന്ധം ഇല്ലാതാക്കാൻ വീട്ടുകാർ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. ഇത് പ്രകാരം ഏപ്രിൽ 29 ന് യുവാവിന്റെ വിവാഹം നിശ്ചയിച്ചു. എന്നാൽ ഇതിൽ സങ്കടപ്പെട്ട യുവതി എന്ത് വില കൊടുത്തും വിവാഹം മുടക്കാൻ തന്നെ തീരുമാനിച്ചു. ഇത് പ്രകാരം പ്രദീപിന്റെ ഇളയ സഹോദരനായ അഞ്ച് വയസ്സുകാരൻ സുനിലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മ തന്നേക്കാൾ എട്ട് വയസ്സ് കുറവുള്ള യുവാവുമായി പ്രണയത്തിലായി; 22 കാരന് വേറെ വിവാഹം ആലോചിച്ചപ്പോൾ വിവാഹം മുടക്കാനായി കാമുകന്റെ അനുജനെ കൊന്നു. 30 കാരി അറസ്റ്റിൽ; ആ പ്രണയ കഥ ഇങ്ങനെ

കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചെന്നും യുവതിയെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് ഇൻസ്‌പെക്ടർ അജിത് കുമാർ പറഞ്ഞു.

Summary: Smitten by love, a jilted lover and mother of two children turned a killer, when she strangulated the minor brother of her boyfriend to prevent his marriage with another girl, in Kadwa village of Katihar district.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia