ഝാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനെയും ഭാര്യയെയും അജ്ഞാത സംഘം വെടിവച്ച് കൊന്നു
Oct 12, 2020, 08:33 IST
റാഞ്ചി: (www.kasargodvartha.com 11.10.2020) ഝാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനെയും ഭാര്യയെയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. മുക്തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് വീട്ടില്‍ കയറി അജ്ഞാത സംഘം വെടിവെച്ചത്. ഞായറാഴ്ച ധന്‍ബാദ് ജില്ലയിലുള്ള വീട്ടിലാണ് സംഭവം.
ഇരുവരുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് അസീം വിക്രാന്ത് മിന്‍സ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുന്നതിനിടെ വാതിലുകള്‍ പുറത്തു നിന്നും പൂട്ടിയെന്നും പൊലീസ് പറഞ്ഞു. കുറ്റവാളികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.