അധ്യാപികയെ തലയറുത്ത് കൊന്നു, കൊലപാതകിയെ പിടികൂടിയത് അഞ്ച് കിലോമീറ്റര്‍ അകലെ നിന്ന് അറുത്തുമാറ്റിയ തലയുമായി
Jul 4, 2018, 21:54 IST
റാഞ്ചി:(www.kasargodvartha.com 04/07/2018) അധ്യാപികയെ തലയറുത്ത് കൊന്നു. കൊലപാതകിയെ പിടികൂടിയത് അഞ്ച് കിലോമീറ്റര്‍ അകലെ നിന്ന് അറുത്തുമാറ്റിയ തലയുമായി. ജാര്‍ഗണ്ഡിലെ സെരെകെല സര്‍സ്വാനിലാണ് സംഭവം.
മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന ഹരി ഹെംബ്രാം എന്ന ഇരുപത്താറുകാരനാണ് ക്രൂരകൃത്യം നിര്‍വഹിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞത്.
സ്‌കൂളിന് സമീപം തനിച്ച് താമസിച്ചിരുന്ന ഇയാള്‍ ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിലെത്തി സുക്ര ഹെസ്സ എന്ന അമ്പതുകാരിയായ അധ്യാപികയെ വലിച്ചിഴച്ച് തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് അധ്യാപികയുടെ തലയറുത്ത് കൊലപ്പെടുത്തി ഈ തലയുമായി അടുത്തുള്ള കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
ഛേദിച്ചുമാറ്റിയ തലയുമായി ഓടിയ ഇയാളെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും വാളുവീശി ഭയപ്പെടുത്തി. പിന്നീട് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Murder, Youth, Teacher, Police, Crime,Jharkhand: Man kills teacher in school, runs on street with her head