'Huge' Cash In Bengal | കോണ്‍ഗ്രസ് എം എല്‍ എമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും കണ്ടെത്തിയത് അരക്കോടി രൂപ; ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടി ഉദ്യോഗസ്ഥര്‍
Jul 31, 2022, 14:23 IST
മുംബൈ: (www.kvartha.com) ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും കണ്ടെത്തിയത് അരക്കോടി രൂപ. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടി ഉദ്യോഗസ്ഥര്‍. ജംതാരയില്‍ നിന്നുള്ള ഇര്‍ഫാന്‍ അന്‍സാരി, ഖിജ്രിയില്‍ നിന്നുള്ള രാജേഷ് കചാപ്, കൊലെബിരയില്‍ നിന്നുള്ള നമന്‍ ബിക്‌സല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് പൊലീസ് പണം കണ്ടെത്തിയത്. ബംഗാളിലെ ദേശീയ പാത 16-ല്‍ പഞ്ച്‌ല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് ഹൗറ സൂപ്രണ്ട് ഓഫ് പൊലീസ് സ്വാതി ഭംഗലിയ പറയുന്നത്:
പിടിച്ചെടുത്ത പണം ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനുള്ള സാരി വാങ്ങാന്‍ കൊണ്ടുവന്നതെന്നാണ് എംഎല്‍എമാരുടെ വിശദീകരണം. കൊല്‍കതയിലെ മൊത്തവില്‍പന മാര്‍കറ്റില്‍ നിന്നും സാരി വാങ്ങാനാണ് പണവുമായി വന്നതെന്നും ഇവര്‍ പറഞ്ഞു. മൂന്നു പേരും പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. വാഹനത്തില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരും കെട്ടുകണക്കിന് പണവുമുണ്ടായിരുന്നു. എംഎല്‍എമാരെ ചോദ്യം ചെയ്തുവരികയാണ്. ഡ്രൈവറും മൂന്ന് എംഎല്‍എമാരും ഉള്‍പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
എംഎല്‍എമാര്‍ പണക്കെട്ടുകളുമായി പിടിയിലായതിന് പിന്നാലെ ഝാര്‍ഖണ്ഡില്‍ ബി ജെ പി 'ഓപറേഷന്‍ താമര' നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഝാര്‍ഖണ്ഡില്‍ ബി ജെ പി നടത്താനുദ്ദേശിച്ച 'ഓപറേഷന്‍ ലോടസാണ്' ഹൗറയിലെ സംഭവത്തിലൂടെ വെളിവാകുന്നത്. മഹാരാഷ്ട്രയില്‍ ഇഡിയെ ഉപയോഗിച്ച് അവര്‍ ചെയ്തത് ഝാര്‍ഖണ്ഡില്‍ ചെയ്യാനാണ് പദ്ധതിയിടുന്നതെന്നും കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് പാര്‍ടി അധ്യക്ഷന്‍ രാജേഷ് താകൂര്‍ പ്രതികരിച്ചത്. പിടിക്കപ്പെട്ട എംഎല്‍എമാര്‍ കാര്യങ്ങള്‍ വിശദീകരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതായും വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു. പാര്‍ടി ഹൈകമാന്‍ഡിന് സംഭവത്തെക്കുറിച്ച് റിപോര്‍ട് നല്‍കുമെന്നും ആരെയും രക്ഷിക്കാന്‍ ശ്രമം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: 3 Jharkhand Congress Leaders Detained With 'Huge' Cash In Bengal, 'Horse-Trading' Jibes Fly, Top-Headlines Mumbai, Seized, Police, MLA, Congress, BJP, Allegation, National, News, Politics.