Child's Report | സ്‌കൂളിന്റെ ദയനീയാവസ്ഥയെക്കുറിച്ചുള്ള കുട്ടിയുടെ റിപോര്‍ട് വൈറലായി; ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നു
Aug 7, 2022, 16:48 IST
റാഞ്ചി: (www.kasargodvartha.com) സ്‌കൂളിന്റെ ദയനീയാവസ്ഥയെക്കുറിച്ചുള്ള വിദ്യാർഥിയുടെ റിപോര്‍ട് വൈറലായതോടെ അധികൃതര്‍ നടപടിക്കൊരുങ്ങുന്നു. ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ മഹാഗാമ ബ്ലോകിലെ ഭിഖിയാചക് ഗ്രാമത്തില്‍ നിന്നുള്ള സര്‍ഫറാസ് ഖാന്‍ എന്ന 12 വയസുകാരൻ, ഒഴിഞ്ഞ ശീതളപാനീയ കുപ്പിയില്‍ വടിവെച്ച് തന്റെ സ്‌കൂളിന് ചുറ്റും നടന്ന് അവിടത്തെ ദയനീയാവസ്ഥ ജനങ്ങളെ കാണിക്കുകയായിരുന്നു. ക്ലാസ് മുറിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വെള്ളമോ ടോയ്ലറ്റ് സീറ്റുകളോ ഇല്ലാത്ത ശുചിമുറിയും വീഡിയോയില്‍ കാണിക്കുന്നു. എന്തുകൊണ്ടാണ് കുട്ടികള്‍ സ്‌കൂളില്‍ വരാത്തതെന്നും ക്ലാസ് മുറികള്‍ ശൂന്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും പറയാന്‍ സഹവിദ്യാര്‍ഥികളോട് സർഫറാസ് ആവശ്യപ്പെടുന്നു.
'വാര്‍ത്ത റിപോര്‍ട്' വൈറലായതിനെ തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയുടെ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തിയെന്ന് സര്‍ഫറാസ് ആരോപിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. താന്‍ വീഡിയോ കണ്ടതായി ഗോഡ്ഡ ജില്ലയിലെ മഹാഗാമ ബ്ലോക് വികസന ഓഫീസര്‍ പ്രവീണ്‍ ചൗധരി പറഞ്ഞു, അതിനുശേഷം താനും എസ്ഡിഒയും ഒരുമിച്ച് സ്‌കൂളില്‍ പോയതായും ഒരുപാട് ക്രമക്കേടുകള്‍ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോയില്‍, സര്‍ഫറാസ് ഒരു ക്ലാസ് മുറിയുടെ വാതില്‍ തുറന്ന് അത് എങ്ങനെ ശൂന്യമാണെന്ന് കാണിക്കുന്നു, 'അധ്യാപകര്‍ ഇവിടെ ഹാജര്‍ എടുക്കാന്‍ മാത്രമാണ് വരുന്നത്' എന്നും കുട്ടി ആരോപിച്ചു.
കുഴിയെടുത്തിട്ടും ഇതുവരെ സ്ഥാപിച്ചിട്ടില്ലാത്ത ഹാന്‍ഡ് പമ്പും കാണിക്കുന്നു, സ്‌കൂളില്‍ വെള്ളവുമില്ല. സ്‌കൂള്‍ വളപ്പില്‍ കാടും ചെടികളും നിറഞ്ഞു. മഴപെയ്താല്‍ കെട്ടിടത്തില്‍ വെള്ളം ഒലിച്ചിറങ്ങുകയും ചെയ്യും.
സ്‌കൂള്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ഫറാസ് തന്റെ വീഡിയോ അവസാനിപ്പിക്കുകയും സ്‌കൂളിന് വേണ്ടിയുള്ള പണം എന്തുകൊണ്ട് ചിലവഴിക്കുന്നില്ല എന്ന് അധ്യാപകരോട് ചോദിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
Keywords: Jharkhand: Child Reports on the Sorry State of His School, Officials Take Action, National, News, School, Top-Headlines, Child, Report, Video, Teachers.