city-gold-ad-for-blogger

ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പ് തലേദിവസം ജയലളിത ആശുപത്രിയില്‍ ജ്യൂസ് കുടിക്കുന്ന ദൃശ്യം പുറത്ത്‌വിട്ട് ദിനകരന്‍ പക്ഷത്തിന്‍ന്റെ നിര്‍ണായക നീക്കം, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

ചെന്നൈ:(www.kasargodvartha.com 20/12/2017) തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങല്‍ പുറത്ത് വിട്ട് ദിനകരന്‍ പക്ഷത്തിന്റെ നിര്‍ണായക നീക്കം. ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമാണ് വീഡിയോ പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പിന് തലേ ദിവസം നടത്തിയ ഈ നിര്‍ണായക നീക്കത്തെ ഏറേ പ്രാധാന്യത്തോടെയാണ് തമിഴ് രാഷ്ട്രിയം കാണുന്നത്.

അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ മരിച്ചശേഷമല്ല ജയളിതയെ ആശുപത്രിയിലെത്തിച്ചതെന്ന് വാദം പൊളിക്കുക എന്ന ഉദ്ദേശമാണ് ദിനകരന്‍ പക്ഷത്തിന്റേത് എന്ന് വ്യക്തമായി.

ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പ് തലേദിവസം ജയലളിത ആശുപത്രിയില്‍ ജ്യൂസ് കുടിക്കുന്ന ദൃശ്യം പുറത്ത്‌വിട്ട് ദിനകരന്‍ പക്ഷത്തിന്‍ന്റെ നിര്‍ണായക നീക്കം, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

ഇതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരുടെ ആരോപണങ്ങള്‍ക്ക് ഒരു കഴമ്പുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ജയലളിതയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് ദിനകരന്‍ വിഭാഗം നേതാവ് പി വെട്രിവേല്‍ പറഞ്ഞു. ദിനകരന്‍ വിഭാഗത്തിന്റെ ഈ നീക്കം പളനിസ്വാമി പക്ഷത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Hospital, Video, election, Top-Headlines, Paneershelvam, Dinakaran, Released, Jayalalitha Appolo Hospital Visual released by Dinakaran

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia