city-gold-ad-for-blogger

രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി

ന്യൂഡല്‍ഹി: (www.kasargodvartha.com 14.09.2017) ജമ്മു താവി - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി. ഡല്‍ഹി സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പാളം തെറ്റിയത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. സംഭവം ആര്‍ക്കും പരിക്കേറ്റില്ല. ഒരു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണ് ഇതെന്നാണ് റിപോര്‍ട്ട്.

സെപ്റ്റംബര്‍ ഏഴിന് ജബല്‍പൂര്‍ ശക്തിപഞ്ച് എക്‌സ്പ്രസിന്റെ ഏഴ് കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഒബ്ര ദാം സ്റ്റേഷനു സമീപം പാളം തെറ്റിയിരുന്നു. പിന്നാലെ റാഞ്ചി- ന്യൂഡല്‍ഹി രാജധാനി എക്‌സപ്രസും പാളം തെറ്റുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ ദിവസം തന്നെ മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ ഗുഡ്‌സ് ട്രെയിനും പാളം തെറ്റിയിരുന്നു.

രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി

Keywords: New Delhi, News, National, Train, Jammu Rajdhani Express coach derails at New Delhi Railway Station.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia