ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ 3 ഭീകരരെ വധിച്ചതായി സുരക്ഷാ സേന
ശ്രീനഗര്‍. (www.kasargodvartha.com 30.12.2021) ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ആദ്യം കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെയാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചതെന്നാണ് വിവരം. തുടര്‍ന്ന് അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനെയും വധിച്ചു.
കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരനാണെന്നും സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.
Keywords: News, National, India, Terror Attack, Police, Killed, Top-Headlines, Army, Jammu and Kashmir: Three terrorists killed in encounter with security forces#KulgamEncounterUpdate: 02 more unidentified #terrorists killed (Total 03). Search going on. Further details shall follow. @JmuKmrPolice https://t.co/aiWYSUbtJp
— Kashmir Zone Police (@KashmirPolice) December 29, 2021